വിദേശികള്‍ക്കു നിയമനം നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി

വിദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ജോലി നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ കുവൈറ്റ് മന്ത്രിസഭ യോഗം തീരുമാനം ആയി .എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ് .എന്നാല്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഈ നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. നഴ്‌സുമാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിന് വ്യക്തതയില്ല.
സ്വദേശികള്‍ ജോലി ചെയ്യാന്‍ മടി കാണിച്ചിരുന്ന ചില മേഖലകളില്‍ വിദേശികളെ നിയമിക്കുന്ന പതിവ് അവസാനിപ്പിക്കാനാണു തീരുമാനം. എല്ലാ മേഖലകളിലും സ്വദേശികളെ ജോലി ചെയ്യാന്‍ സജ്ജരാക്കുക എന്നതാണ് ലക്ഷ്യം. 1680 സ്വദേശികളുടെ നിയമന നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷനു നിര്‍ദേശവും നല്‍കി.
https://www.facebook.com/Malayalivartha