വിദേശ എഞ്ചിനീയര്‍മാരുടെ പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായി

വിദേശികളായ എഞ്ചിനീയര്‍മാരുടെ പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവയ്ക്കാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസ് നിര്‍ദേശം നല്‍കി. തൊഴിലില്ലായ്മ അടക്കം നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തുന്നതിന് സൗദി എന്‍ജിനീയര്‍മാര്‍ കഴിഞ്ഞ ദിവസം തൊഴില്‍, സാമൂഹിക വികസന മന്ത്രിയെ കണ്ടിരുന്നു.
ആ ചര്‍ച്ചയില്‍ ഇവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് ഇറക്കിയത്. നിരവധി വിദേശ എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും പകരം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കാനും ഈ തീരുമാനം വഴിവെക്കും. മറ്റു പ്രൊഫഷനുകളിലുള്ള വിസകളില്‍ സൗദിയിലെത്തുന്നവര്‍ക്ക് പ്രൊഫഷന്‍ മാറ്റി എന്‍ജിനീയര്‍മാരായി ജോലി ചെയ്യുന്നതിനുള്ള അവസരം പുതിയ തീരുമാനത്തിലൂടെ തീര്‍ത്തും ഇല്ലാതാകും.
സൗദിയില്‍ രണ്ടു ലക്ഷത്തിലേറെ വിദേശ എന്‍ജിനീയര്‍മാരാണുള്ളത്. മറ്റു പ്രൊഫഷണല്‍ വിസകളില്‍ സൗദിയില്‍ എത്തുന്ന വിദേശ എന്‍ജിനീയര്‍മാര്‍ പിന്നീട് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് എന്‍ജിനീയര്‍മാരായി പ്രൊഫഷന്‍ മാറ്റുകയാണ് പതിവ്. എന്‍ജിനീയര്‍ പ്രൊഫഷനില്ലാത്തവര്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുന്നത് തൊഴില്‍ നിയമം വിലക്കുന്നുണ്ട്.
https://www.facebook.com/Malayalivartha