സൗദി എയര്‍ലൈന്‍സ് ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു

ഒക്ടോബര്‍ ഒന്ന് മുതല്‍ സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുന്നു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള സര്‍വീസാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലുള്ളവര്‍ക്ക് പുതിയ സര്‍വീസ് ഏറെ പ്രയോജനകരമാകും.
ആഴ്ചയില്‍ റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്ന് സര്‍വീസുകള്‍ ഉണ്ടാകും.ചൊവ്വ, വെള്ളി ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 4:40 ന് റിയാദില്‍ നിന്ന് മൂന്ന് സര്‍വീസുകളും വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3:35 ന് ജിദ്ദയില്‍ നിന്നും രണ്ടു സര്‍വീസ് വീതവുമാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് .
ആദ്യ യാത്രാ റിയാദില്‍ നിന്ന് പുലര്‍ച്ചെ 4:40 പുറപ്പെട്ട് ഉച്ചക്ക് 12:15ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ഇപ്പോഴുള്ള കുറഞ്ഞ നിരക്ക് വണ്‍വേ 1200 റിയാലും റിട്ടേണ്‍ ടിക്കറ്റിന് 2275 റിയാലുമാണ് . 265 എക്കണോമി ക്ലാസും 42 ബിസിനസ് ക്ലാസുമുള്ള എ 330 300 എയര്‍ബസ് വിമാനമാണ് സര്‍വീസ് നടത്തുക.
ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. തിരുവനന്തപുറത്തുനിന്ന് സര്‍വീസ് ആരംഭിക്കുന്നതോടെ കൊച്ചി വിമാനത്താവളത്തിലേക്കുള്ള തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു യാത്രക്കാരന് രണ്ടു ബാഗുകളിലായി 46 കിലോ ലഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗും സൗജന്യമായി കൊണ്ട് പോവാം. കൂടാതെ ഭക്ഷണം അടക്കമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























 
 