മരുപ്രദേശത്തുനിന്ന് മലയാളിയെ രക്ഷപ്പെടുത്തി

കുവൈത്തിലേക്ക് തൊഴില്‍വിസയില്‍ എത്തി സൗദിയിലെ കണ്ണെത്താത്ത മരുപ്രദേശത്ത് ഒട്ടക ഇടയനായി കഴിയാന്‍ വിധിക്കപ്പെട്ട നാലംഗ മലയാളിസംഘത്തിലെ ഒടുവിലത്തെയാളെക്കൂടി കഴിഞ്ഞദിവസം സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. നീലേശ്വരം എരിക്കുളം മൂലൈപള്ളി പാലക്കില്‍ കുഞ്ഞമ്പുവിന്റെ മകന്‍ പുലിക്കോടന്‍ വീട്ടില്‍ സന്തോഷിനെയാണ് (32) രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha