ക്ലീനറെ ആവശ്യമുണ്ട്... പക്ഷെ, പൂര്‍ണനഗ്‌നയായി വേണം ജോലി ചെയ്യാന്‍, ലണ്ടനിലെ ഒരു വയോധികന്‍ പരസ്യം നല്‍കിയതിന് അപേക്ഷിച്ചത് 11 യുവതികള്‍

അഭിമാനം കളയുന്ന യാതൊരു ജോലിയ്ക്കും പോകില്ലെന്ന് പറയുന്ന കാലമാണല്ലോ ഇന്നുള്ളത്. ശമ്പളം കൂട്ടി തന്നാല്‍ ജോലി ചെയ്യാമെന്ന് പറയുന്നവരാണ് ഇന്ന് പലരും. എന്നാല്‍ അടുത്തിടെ ലണ്ടനില്‍ ഒരു വയോധികന്‍ എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് ഒരു പരസ്യം നല്‍കി. എന്താണെന്നല്ലേ? പൂര്‍ണനഗ്‌നയായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ള വനിത ക്ലീനറെ ആവശ്യമുണ്ടെന്നതായിരുന്നു പരസ്യം.
എല്ലാവരെയും അതിശയിപ്പിച്ച പരസ്യമായിരുന്നു അത്. നഗ്‌നയായി ജോലി ചെയ്യണമെന്ന് പറഞ്ഞാല്‍ ആരും ആ ജോലിയ്ക്ക് മാത്രമല്ല ആ രാജ്യത്തോട്ട് പോലും പോകില്ല. ഇത്തരത്തിലൊരു പരസ്യം കണ്ടാല്‍ പൊതുവെ നെഗറ്റീവായിട്ടായിരിക്കും പ്രതികരിക്കുക എന്നാണ് സത്യം.
പക്ഷെ, ഈ പരസ്യം നല്‍കി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അപേക്ഷകരുടെ നീണ്ട നിര തന്നെ. ഇയൊരു ജോലിക്കായി 11 യുവതികള്‍ അപേക്ഷ അയച്ചു എന്നാണ് അറിയുന്നത്. പൂര്‍ണ നഗ്‌നയായി ജോലി ചെയ്യുവാന്‍ പറ്റുന്ന ഒരു ക്ലീനറെ വേണമെന്നാണ് വയോധികന്‍ ലോക്കല്‍ ന്യൂസ് ഏജന്റ്‌സിയില്‍ പരസ്യം നല്‍കിയത്.
നഗ്‌നയായി ജോലി ചെയ്താല്‍ മണിക്കൂറിന് 2000 രൂപ വച്ച് നല്‍കാമെന്നാണ് വയോധികന്റെ വാഗ്ദാനം. പ്രസ്തുത പരസ്യത്തിന് ആഴ്ചയില്‍ 11 അപേക്ഷകളെങ്കിലും ലഭിക്കുന്നുണ്ടെന്നാണ് വയോധികന്‍ അവകാശപ്പെടുന്നത്. മറ്റുള്ളവരുടെ ലൈംഗികകേളികള്‍ ഒളിഞ്ഞ് നിന്ന് കണ്ട് അതില്‍ആഹ്ലാദം കണ്ടെത്തുന്ന ആളാണ് താനെന്ന് ഈ 69 കാരനായ വയോധികന്‍ സമ്മതിച്ച് കഴിഞ്ഞു.
ഇയാള്‍ വിവാഹമോചിതനുമാണ്. ജോണ്‍ എന്ന് മാത്രം അറിയപ്പെടാനാഗ്രഹിക്കുന്ന ഇദ്ദേഹം തന്റെ നാലാമത്തെ ജോലിക്കാരിക്കായി പരസ്യം കൊടുത്ത് കാത്തിരിക്കുകയാണ്. പാത്രങ്ങള്‍ ക്ലീനിങ് വസ്തുക്കള്‍ ഉപയോഗിച്ച് പൂര്‍ണനഗ്‌നയായി കഴുകണമെന്ന് മാത്രമാണ് ഇയാളുടെ \'ലളിതമായ\' ആവശ്യം.
അതിന് തത്സമയം മാര്‍ക്കറ്റ് നിരക്കനുസരിച്ചുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. മുന്‍ ലാന്‍ഡ് സര്‍വേയറാണ് ഇദ്ദേഹം. തങ്ങളുടെ അടുത്ത കൂട്ടുകാരനായ ജോണിന്റെ ഈ സാഹസികത നിറഞ്ഞ പരസ്യത്തെക്കുറിച്ച് കൂടുതലൊന്നുമറിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ലൈംഗിപരമായ ഗൂഢോദ്ദേശ്യങ്ങളൊന്നും ഇതിന് പുറകിലില്ലെന്നും അവര്‍ പറയുന്നു.
താന്‍ ജീവിതത്തെക്കുറിച്ച് തുറന്ന് ചിന്തിക്കുന്ന ആളാണെന്നാണ് ജോണ്‍ പറയുന്നത്. താന്‍ െ്രെഡവിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു പരസ്യത്തെക്കുറിച്ച് ചിന്തിക്കുകയും അത് മനസില്‍ വളര്‍ന്ന് വരുകയും തുടര്‍ന്ന് പരസ്യം കൊടുക്കുകയുമായിരുന്നുവെന്നാണ് ഈ വയോധികന്‍ വെളിപ്പെടുത്തുന്നത്. രണ്ടാമത്തെ പ്രാവശ്യം പരസ്യം കൊടുത്തപ്പോള്‍ കുറച്ച് അപേക്ഷകളെ കിട്ടിയിരുന്നുള്ളൂവെന്നും ജോണ്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha