Widgets Magazine
24
Apr / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും റെക്കോര്‍ഡ് പോളിംഗ്; ബി.ജെ.പി ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കുമോ? 


അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് കരുതലായി പൊലീസ് മാമന്‍ കാവല്‍ 


സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരത്തെ കാണാന്‍ ഇന്നസെന്റ് എത്തി


ഞാൻ വീട്ടിൽ ഒരാളെ കൊന്ന് ഇട്ടിരിക്കുകയാണ്... കിടപ്പുമുറിയിൽ കഴുത്തിൽ തോർത്ത് മുറുക്കി ക്രൂരമായ കൊലപാതകം; ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട നിലയിൽ


മുതലാളിയുടെ അടപ്പിളകി... കല്ലടയിലെ അതിക്രമത്തിനെതിരെ പൊതുജനത്തിനൊപ്പം സര്‍ക്കാരും ഉണര്‍ന്നതോടെ അറസ്റ്റിലായത് 5 പേര്‍ കൂടി അറസ്റ്റില്‍; വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി

കാരിത്താസ് ആശുപത്രിയില്‍ ഒരു അപൂര്‍വ്വ ജനനം, ബോംബെ രക്ത ഗ്രൂപ്പ് ഉള്ള യുവതിക്ക് ആണ്‍കുഞ്ഞ്!

07 NOVEMBER 2018 06:16 PM IST
മലയാളി വാര്‍ത്ത

അപൂര്‍വ ജനനത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തില്‍ ആണ് തെള്ളകം കാരിത്താസ് ആശുപത്രി. അത്യപൂര്‍വമായ രക്തഗ്രൂപ്പ് ആയ ബോംബെ ബ്ലഡ് ഗ്രൂപ്പില്‍പ്പെട്ട യുവതിയാണ് കാരിത്താസ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ഇന്ത്യയില്‍ അത്യപൂര്‍വമാണ് ഈ രക്ത ഗ്രൂപ്പ്. ഇതുവരെ 179 പേര്‍ക്ക് മാത്രമാണ് ഈ രക്ത ഗ്രൂപ്പ് ഉള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്.

കുമളി പന്തമാക്കല്‍ ഷിജോ തോമസിനും ആഗ്‌നസ് ലൂര്‍ദ് മേരിക്കുമാണ് ആണ്‍കുഞ്ഞ് പിറന്നത്. ആഗ്‌നസ് ചെന്നൈ സ്വദേശിനിയാണ്. ഷിജോ ചെന്നൈയില്‍ ഉദ്യോഗസ്ഥനാണ്. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. ശനിയാഴ്ച രാവിലെ സിസേറിയനിലൂടെയായിരുന്നു ജനനം. കട്ടപ്പനയിലെ ആശുപത്രിയില്‍നിന്നു റഫര്‍ ചെയ്താണ് ഇവര്‍ കാരിത്താസില്‍ എത്തിയത്.

തുടര്‍ന്നുള്ള പരിശോധനയില്‍ ബോംബെ ബ്ലഡ് ഗ്രൂപ്പ് ആണെന്നു തിരിച്ചറിയുകയായിരുന്നു. ഈ ഗ്രൂപ്പില്‍ പെട്ടവര്‍ക്കു ഡോണറെ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണ്. അതിനാല്‍ പല ആശുപത്രികളും ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാറുണ്ട്. ഒ പോസിറ്റീവ് ആണെന്ന്് കരുതിയാണ് ദമ്പതികള്‍ എത്തിയത്. അത്യപൂര്‍വ ഗ്രൂപ്പായ ബോംബെ ഗ്രൂപ്പ് ആണെന്നറിഞ്ഞതോടെ അല്‍പ്പം ആശങ്കയിലായി.

എങ്കിലും ആശുപത്രി അധികൃതര്‍ ആത്മവിശ്വാസം പകര്‍ന്നു. ബ്ലഡ് ഡോണേഴ്‌സ് കേരള ദൈവത്തിന്റെ കൈ എന്നതുപോലെ സഹായത്തിനെത്തി. ഇവരാണ് രണ്ടു പേരെ കണ്ടെത്തി രക്തം കൊടുത്തത്. സോഷ്യല്‍ മീഡിയയിലും ഇതു സംബന്ധിച്ച വ്യാപക പ്രചാരണം നടത്തിയിരുന്നു. എറണാകുളത്തുനിന്നുള്ള ജയപ്രകാശ്, മലപ്പുറം സ്വദേശി മുഹമ്മദ് ഷബീബ് എന്നിവരാണു യാതൊരു പ്രതിഫലവും വാങ്ങാതെ രക്തം നല്‍കിയത്.

ബ്ലഡ് ഡോണേഴ്‌സ് കേരള പ്രതിനിധികളായ സമീര്‍ പെരിങ്ങാടി, സെക്രട്ടറി ജോമോന്‍ എന്നിവരാണു ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. കൂടുതല്‍ രക്തം വേണ്ടിവന്നാല്‍ നല്‍കാന്‍ തയാറായി ആദര്‍ശ് എന്ന ഡോണറും കാത്തുനിന്നിരുന്നു. ഇതിനൊപ്പം ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സഹായങ്ങളും തുണയായി. ഇവരോടൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നു ഷിജോ പറയുന്നു. ഈ സംഭവം രക്തദാനത്തിന്റെ മഹത്വം തന്നെ ബോധ്യപ്പെടുത്തിയെന്നും താനും ബ്ലഡ് ഡോണേഴ്‌സ് കേരളയില്‍ ചേരുമെന്നും ഷിജോ ദീപികയോടു പറഞ്ഞു.

സാധാരണയുള്ള എ, ബി, ഒ ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് എച്ച് എന്ന ആന്റിജന്‍. ഈ ആന്റിജന്‍ ഇല്ലാത്തവരാണ് ബോംബെ ഗ്രൂപ്പുകാര്‍. ഒരു എന്‍സൈമിന്റെ അഭാവമാണ് ഈ അവസ്ഥയ്ക്കു കാരണം. ഗ്രൂപ്പ് നിര്‍ണയിക്കാനുള്ള രക്തപരിശോധനകളില്‍ ഇത്തരക്കാരുടേത് ഒ ഗ്രൂപ്പായി കാണിക്കും. ഇതുകൊണ്ട് ആഗ്‌നസിന്റേതും ഒ ഗ്രൂപ്പ് എന്നായിരുന്നു അവര്‍ ധരിച്ചിരുന്നത്. എന്നാല്‍, കൂടുതല്‍ പരിശോധനയില്‍ ഇതു കൃത്യമായി കണക്കാക്കാനാകും. ഒഎച്ച് എന്നാണ് ഈ ഗ്രൂപ്പുകാരെ രേഖപ്പെടുത്തുന്നത്.

1952-ല്‍ മുംബൈയില്‍ ഡോ.ഭെന്‍ഡേയാണ് ഈ ഗ്രൂപ്പ് തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും കര്‍ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ഈ ഗ്രൂപ്പ് ഉള്ളവരെ കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിനു ബോംബെ ഗ്രൂപ്പ് എന്ന പേരു വീണത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും റെക്കോര്‍ഡ് പോളിംഗ്; ബി.ജെ.പി ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കുമോ?   (7 hours ago)

അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് കരുതലായി പൊലീസ് മാമന്‍ കാവല്‍   (7 hours ago)

സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരത്തെ കാണാന്‍ ഇന്നസെന്റ് എത്തി  (8 hours ago)

'ചിഹ്നം മാറി വോട്ട് പോയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല'; വോട്ടെടുപ്പിനിടെ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിങ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ  (8 hours ago)

'ഞാന്‍ സന്തോഷവാനല്ല.ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്'; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി ഹാര്‍ദ്ദിക്ക് പട്ടേല്‍  (9 hours ago)

വോട്ടിംഗ് യന്ത്രം തകരാറിൽ; അടൂർ പഴകുളത്ത് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വ്യത്യാസമെന്ന് പരാതി  (9 hours ago)

യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി  (9 hours ago)

'വിശദീകരണം തൃപ്തികരമല്ല'; കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യക്കേസില്‍ സുപ്രീം കോടതിയുടെ നോട്ടീസ്  (10 hours ago)

ആവേശത്തോടെ ജനങ്ങള്‍... തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയ മണ്ഡലമായ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍  (10 hours ago)

കല്ലടയിലെ ജീവനക്കാര്‍ കൊടും ക്രിമിനലുകള്‍ ; കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു; ബസ് കസ്റ്റഡിയിലെടുത്ത് പെര്‍മിറ്റ് റദ്ദ് ചെയ്തതിന് പിന്നാലെ സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ 24 മണിക്കൂറും പ്രവർത്തി  (10 hours ago)

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള കനത്ത പോളിംഗ്. ഉച്ചയ്ക്ക് മൂന്ന് മണിയായപ്പോഴേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ഒരു ലക്ഷം വീതം കവിഞ്ഞു  (10 hours ago)

തെരഞ്ഞെടുപ്പ് ഏതായാലും വിജയിക്കാനും എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനും എല്ലാ പാര്‍ട്ടിക്കാരും ഏതറ്റംവരെ പോകാനും തയ്യാറാണ്, അങ്ങനെയുള്ള ഒരു സംഭവം സി.പി.എം നേതാവ് എം.എം ലോറന്‍സ് ഈ പൊതുതെരഞ്ഞെടുപ്പ  (10 hours ago)

കാസര്‍ഗോഡ് യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു  (10 hours ago)

യാത്രക്കാരെ കുത്തിനിറച്ച്, അപകടകരമാം വിധത്തില്‍ അമിതവേഗത്തില്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കല്ലട ബസ് സര്‍വ്വീസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ അജയ്മുത്താന പറയുന്നു  (11 hours ago)

"വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കില്ല"; കൃത്യം ആറുമണിക്ക് തന്നെ പോളിങ് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ  (11 hours ago)

Malayali Vartha Recommends