Widgets Magazine
16
Jan / 2019
Wednesday
Forex Rates:

1 aed = 19.34 inr 1 aud = 51.12 inr 1 eur = 81.04 inr 1 gbp = 91.32 inr 1 kwd = 234.40 inr 1 qar = 19.50 inr 1 sar = 18.93 inr 1 usd = 71.00 inr

EDITOR'S PICK


ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...


ആഡംബരക്കൊഴുപ്പില്‍ സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കോടീശ്വരനായ ബീഡി മുതലാളി മുഹമ്മദ് നിഷാമിന് കര്‍ശന ഉപാധികളോടെ രോഗശയ്യയില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ അനുമതി നല്‍കി ഹൈക്കോടതി


കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കണ്ടപ്പോൾ മുതൽ പലർക്കും അങ്ങോട്ട് പിടിച്ചില്ല... ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചവർക്ക് തക്ക മറുപടിയുമായി കവിത


കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി ക്യാമറാമാനോട് പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ; വൈറലായി ഈ പാവം കല്യാണപെണ്ണ്


വർഷങ്ങൾ നീണ്ട പ്രണയബന്ധം മറ്റൊരുത്തനെ കണ്ടപ്പോൾ അവസാനിപ്പിച്ചതിലുള്ള ദേഷ്യത്തിൽ യുവാവിന്റെ കടുംകൈ; കാമുകിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി

ഇഗാസു വെള്ളച്ചാട്ടം; ബ്രസീലും അര്‍ജന്റീനയും സംയുക്തമായി ലോകത്തിന് സമ്മാനിക്കുന്ന മാരിവില്ലഴക്

08 NOVEMBER 2018 03:14 PM IST
മലയാളി വാര്‍ത്ത

വെള്ളച്ചാട്ടങ്ങളുടെ കാര്യം പറയുമ്പോള്‍ പലരും ആദ്യം ഓര്‍ക്കുക നയാഗ്രയെ ആണ്. പക്ഷെ, നയാഗ്രയെ മറികടക്കുന്ന ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചക്രവാളത്തോടുരുമ്മുന്ന ഇഗാസു വെള്ളച്ചാട്ടത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ, മൂന്നില്‍ ഒന്ന് കുറവാണ് നയാഗ്രയുടെ വിസ്തീര്‍ണ്ണം. ബ്രസീലിലെ ഇഗാസു വെള്ളച്ചാട്ടം കണ്ടശേഷം ആശ്ച്ചര്യപ്പെട്ടുകൊണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പത്‌നി എലെനോര്‍ റൂസ്വേല്റ്റ് പറഞ്ഞതായി വന്ന റിപ്പോര്‍ട്ട് 'അയ്യോ പാവം നയാഗ്ര' എന്നായിരുന്നു.

ബ്രസീലും അര്‍ജന്റീനയും ലോകത്തിനു സമ്മാനിക്കുന്ന വിശ്വ മഹാത്ഭുതം ആണ് ഇഗാസു വെള്ളച്ചാട്ടം. രണ്ടേമുക്കാല്‍ കിലോമീറ്റര്‍ വീതിയും 270 ഓളം വെള്ളച്ചാട്ടങ്ങളുടെ സമുച്ചയവും ആണ് ഇഗാസു. ഈ വെള്ളച്ചാട്ടങ്ങളുടെ അഞ്ചില്‍ ഒന്ന് ഭാഗം ബ്രസീലിലും ബാക്കി അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്നു.

ബ്രസീലിലെ സാവോപോളോ ദക്ഷിണഅമേരിക്കയുടെ വാണിജ്യ തലസ്ഥാനവും കൂടിയാണ്. അവിടെ നിന്നും ഒന്നര മണിക്കൂര്‍ വിമാനത്തില്‍ യാത്ര ചെയ്താല്‍ ഫോസ് ടൂ ഇഗാസു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തും. അവിടെ നിന്നും ബ്രസീലിന്റെ സൈഡിലുള്ള ഇഗാസു നാഷണല്‍ പാര്‍ക്കിലേക്കുള്ള കാര്‍ യാത്ര വെറും പത്ത് മിനിറ്റ് മാത്രമേ ഉള്ളു.

വളരെ കൃത്യമായി കാര്യങ്ങള്‍ നടക്കുകയും, വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന ഗവ: ഉടമസ്ഥതയില്‍ ഉള്ള ഈ നാഷണല്‍ പാര്‍ക്കിനുള്ളില്‍ ഒരു പ്രൈവറ്റ് ഹോട്ടല്‍ മാത്രമേ അനുവദിച്ചിട്ടുള്ളു. ഈ ഹോട്ടലിനകത്തിരിക്കുമ്പോള്‍ ഇഗാസു വെള്ളച്ചാട്ടത്തിന്റെ ആരവം കേള്‍ക്കാം. ജനലില്‍ കൂടി നോക്കുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ വിസ്മയം കാണുകയും ചെയ്യാം.

അഗ്‌നി പര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഭൂമിയില്‍ വീണ വലിയ മുറിവാണ് ഇഗാസു വെള്ളച്ചാട്ടമായി രൂപപരിണാമം വന്നതെന്ന് പഠനങ്ങള്‍ പറയുന്നു. പക്ഷെ, ഒരു മഹാത്ഭുതം ആകുമ്പോള്‍ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും എല്ലാം തഴുകലേല്‍ക്കും. ഇഗാസുവിന്റെ ഉത്ഭവത്തെക്കുറിച്ചും അങ്ങനെ ഒരു കഥ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പൗരാണികമായ ഒരു ദുരന്ത പ്രേമ കഥയാണിത്. ബ്രസീലില്‍ പോര്‍ച്ചുഗീസ്‌കാര്‍ അര നൂറ്റാണ്ടു മുന്‍പാണ് എത്തിയത്. അതിനും എത്രയോ മുന്‍പ് സഹസ്രാബ്ദങ്ങളായി ഇവിടെ ജീവിച്ചു വരുന്നവരാണ് ഏഷ്യയില്‍ നിന്നും വന്ന 'ഗുവരാനി ഇന്ത്യന്‍സ്' എന്നറിയപ്പെടുന്ന ആളുകള്‍. ഇഗാസു വെള്ളച്ചാട്ടത്തെക്കുരിച്ച് ഗുവരാനി വംശജര്‍ക്കിടയില്‍ പ്രചാരമുള്ള കഥ കേള്‍ക്കാം.

നെയിപി എന്ന സുന്ദരിയെ മറ്റൊരു ഗോത്രത്തിലെ സമര്‍ഥനായ യോദ്ധാവ് റ്റാരൂബ, വിവാഹം കഴിക്കാന്‍ ഉറപ്പിച്ചു. വിവാഹത്തിനു ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, നെയിപി ഇഗാസു നദീതീരത്ത് കൂടി നടക്കുകയായിരുന്നു. അവളുടെ മനോഹരമായ ബിംബം ഇഗാസു നദിയില്‍ പ്രതിഫലിച്ച് നദി കൂടി സുന്ദരി ആയി മാറിയത് നാഗ ദൈവമായ മ്‌ബോയിയുടെ ശ്രദ്ധയില്‍പ്പെട്ടു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരി ആയ യുവതി ആണ് നെയിപി എന്ന് തിരിച്ചറിഞ്ഞ നാഗ ദൈവം, നെയിപിയെ സ്വന്തമാക്കാന്‍ തീരുമാനിച്ചു. ഗുവരാനി കാരണവന്മാര്‍ നാഗ ദൈവമായ മ്‌ബോയിയെ പ്രകോപിപ്പിക്കാന്‍ തയാറല്ലായിരുന്നു, കാരണം അവരുടെ പരമോന്നതനായ ദൈവത്തിന്റെ സന്താനമാണ് മ്‌ബോയി. ദൈവ കോപം ഭയന്ന ഗുവരാനികള്‍, നെയിപി എന്ന സുന്ദരിയെ, അവളുടെ വിവാഹത്തിന്റെ തലേ ദിവസം ഇഗാസു നദിയില്‍ എറിഞ്ഞു കുരുതി കൊടുക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നുവത്രേ.

റ്റാരൂബയുമായി അഗാധ പ്രേമത്തിലായിരുന്ന നെയിപി ഈ വിവരമറിഞ്ഞ് ആകെ തകര്‍ന്നു. കുപിതനായ റ്റാരൂബ നെയിപിയെ ഈ ദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. ഇഗാസു നദിക്കരയില്‍ ഒത്തു ചേര്‍ന്നു ഒളിച്ചോടാം എന്നായിരുന്നു കമിതാക്കളുടെ പദ്ധതി. പക്ഷെ നെയിപി ഒരു ചെറു തോണിയില്‍ കയറുന്നത് നാഗ ദൈവമായ മ്‌ബോയി കാണുകയും അവരെ പിടികൂടാനായി പാഞ്ഞടുക്കുകയും ചെയ്തു. ഇത് കണ്ട റ്റാരൂബ അതിശക്തമായി തുഴയുകയും, പിന്തുടരുന്ന നാഗത്തെ ചെറിയ അകലത്തില്‍ നിര്‍ത്തുകയും ചെയ്തു.ഈ അകലം കണ്ടു ഭ്രാന്തു പിടിച്ച സര്‍പ്പം നദിയോളം വികസിക്കുകയും നദിയെ രണ്ടായി കീറി പിളര്‍ക്കുകയുമായിരുന്നുവെന്നാണ് കഥ.

തോണിയില്‍ നിന്നും തെറിച്ചു പോയ റ്റാരൂബ നദിക്കരയില്‍ ചെന്ന് വീഴുകയും അവനെ അവിടെ ഒരു പനയായി മാറ്റുകയും ചെയ്തു നാഗ ദൈവം. പിളര്‍ന്നു പോയ നദിയില്‍ വീണ നെയിപി, ഇനിയും ഒളിച്ചോടാതിരിക്കാന്‍ അവളെ ഒരു പാറയായി മാറ്റുകയായിരുന്നു സര്‍പ്പ രാജാവ്. ചെകുത്താന്റെ തൊണ്ട -ഡെവിള്‍സ് ത്രോട്ട്, എന്നറിയപ്പെടുന്ന ഏറ്റവും ശക്തമായ വെള്ളച്ച്ചാട്ടത്തിനു താഴെ നിര്‍ത്തിയിരിക്കുന്നുവെന്നാണ് ഐതിഹ്യം.പക്ഷെ അടുത്തെത്താന്‍ ആയില്ലെങ്കിലും ബ്രസീലിലെ ഒരു പന മരത്തില്‍ നിന്നും തുടങ്ങുന്ന വര്‍ണ്ണ ശോഭായാര്‍ന്ന മാരിവില്ല് അര്‍ജന്റീനയിലെ നെയിപി പാറയിലെത്തി അവരുടെ സമാഗമം പൂര്‍ത്തിയാക്കുന്നു. അങ്ങനെ ഒരു മാരിവില്ലിന്റെ ഏഴഴകില്‍ വന്നലിഞ്ഞു ചേരുകയാണ് ഇഗാസുവിന്റെ ആ പുരാണ പ്രേമ കഥ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിശ്രുത വരന്റെ നല്ലഗുണങ്ങൾ അക്കമിട്ട് പറയാൻ മാത്രമല്ല നല്ലവഴിക്ക് നടത്താനും പേളിക്ക് അറിയാം...  (10 minutes ago)

കുറഞ്ഞ വിലക്ക് ശുദ്ധമായ കുപ്പിവെള്ളവുമായി ജലഅതോറിറ്റി വിപണിയിലേക്ക്  (15 minutes ago)

ടൊവിനോയും പിഷാരടിയും അപമാനിച്ചു?: വിനയ് ഫോര്‍ട്ട് തുറന്നു പറയുന്നു  (23 minutes ago)

ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളി; ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി.  (27 minutes ago)

ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ശരിയായ നടപടിയല്ല ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻഭരണഘടനയുടെ നിയമലംഘനമാണ്; ആർത്തവ അയിത്തത്തിനെതിരായി കൊച്ചിയിൽ നടത്തിയ ആർപ്പോ ആർത്തവം പരിപാടിക്കെത  (38 minutes ago)

അഫ്ഗാൻ തലസ്ഥാനം കാബൂളിൽ വൻസ്ഫോടനം; ഇന്ത്യക്കാരനുള്‍പ്പെടെയുള്ള നാലുപേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ താലിബാന്‍  (44 minutes ago)

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം  (45 minutes ago)

നാട്ടുകാരെ കാണിക്കാനാണോ പണിമുടക്ക് ;ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നത്; ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക്  (47 minutes ago)

ശബരിമല ദര്‍ശനം നടത്തി വീട്ടിലെത്തിയ കനകദുർഗ കൈച്ചൂടറിയിച്ചത് അമ്മായിയമ്മയെ:- ഒടുക്കം ഭര്‍തൃമാതാവിനെ മർദ്ദിച്ച കനകദുർഗയ്ക്ക് പെരിന്തല്‍മണ്ണ പോലീസ് കൊടുത്തത് എട്ടിന്റെ പണി...  (56 minutes ago)

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല  (1 hour ago)

മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മൂന്നാംമുന്നണി നീ​ക്ക​ങ്ങ​ള്‍​ക്ക് തിരിച്ചടി; ​മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും പങ്കെടുക്കില്ല  (1 hour ago)

മയക്കുമരുന്ന് കേസിൽ വധശിക്ഷ; ചൈനയിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന കാനേഡിയൻ പൗരന്മാർക്ക് സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം  (1 hour ago)

വയനാട്ടില്‍ ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 24,040 രൂപ  (1 hour ago)

ഇന്ത്യ അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ല: തുറന്നടിച്ച് പോരാട്ടത്തിനറങ്ങി പ്രകാശ് രാജ്  (1 hour ago)

Malayali Vartha Recommends