ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്റ്റാഫിനെ കൊണ്ട് മൂത്രം കുടിപ്പിക്കല്‍, പാറ്റയെ തിന്നല്, ടോയിലറ്റിലെ വെള്ളം കുടിക്കല്‍, മുടി ഷേവ് ചെയ്യല്‍, ബെല്റ്റിനടി!
ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്ക് മൂത്രം കുടിക്കേണ്ട ഗതികേടാണ് ഉള്ളത്.
അതുമാത്രമല്ല പാറ്റകളെ തിന്നേണ്ടിവരുക,ബെല്‍റ്റ് കൊണ്ടുള്ള അടി സഹിക്കേണ്ടി വരിക എന്ന അവസ്ഥയും വരും. മാത്രമല്ല മറ്റ് ചിലര്‍ക്ക് അവരുടെ തലമുടി ഷേവ് ചെയ്തുകളയുന്നതിന് നിന്നുകൊടുക്കേണ്ടി വരും.
ചിലര്‍ക്കാകട്ടെ ടോയിലറ്റില്‍ നിന്നുള്ള വെള്ളം കുടിക്കാനുള്ള ശിക്ഷയാണ് ലഭിക്കുന്നത്. ചിലരുടെയൊക്കെ ശമ്പളം പിടിച്ചുവെക്കുകയും ചെയ്യും. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞിരിക്കുകയാണ്.
മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് പരസ്യമായാണ് ശിക്ഷാ നടപടികള്‍ നടക്കുകയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുയിഷുവിലെ തെക്ക്കിഴക്ക് സ്ഥിതിചെയ്യുന്ന കമ്പനിയിലാണ് സംഭവം.
ലെതര്‍ ഷൂധരിക്കാതെയോ കമ്പനി പറഞ്ഞിരിക്കുന്ന ഡ്രസിംഗ് സ്റ്റൈലില്‍ മാറ്റം വരുത്തി എത്തുകയോ ചെയ്യുന്നവര്‍ക്ക് 50 യുവാനാണ് പിഴ.
ഇത്രയും ഒക്കെ ദുരിതം അനുഭവിച്ചിട്ടും ഇപ്പോഴും ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പിരിഞ്ഞ് പോകാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ അഞ്ച്വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ മൂന്ന് മാനേജര്‍മാരാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്.
https://www.facebook.com/Malayalivartha