ആ അമ്മ പ്രാവിനെ തിരിച്ചു തരൂ, മുട്ട വിരിഞ്ഞ് പുറത്തുവന്ന കുഞ്ഞിന് പാല് കൊടുക്കണം...!
ആ രണ്ടു പ്രാവുകളെ തിരികെ തരൂ. ഇല്ലെങ്കില്‍ ഷീല്‍ഡ് ഹോമറിന്റെ കുഞ്ഞ് ചത്തുപോകുന്നതു കണ്ടു നില്‍ക്കാനേ പറ്റൂ...തൃശൂര്‍ സ്വദേശി ഹരീഷ് വിലപിക്കുന്നു. കുഞ്ഞിനു പാല് നല്‍കിയിരുന്ന അമ്മ പ്രാവിനെയും, മുട്ടയ്ക്കുമേല് അടയിരുന്ന പ്രാവിനെയുമടക്കം എട്ടു പ്രാവുകളെ മോഷ്ടിച്ചവരോടാണ് ഹരീഷിന്റെ അപേക്ഷ.
കുഞ്ഞ് വിരിഞ്ഞിട്ടു രണ്ടു ദിവസമേ ആയുള്ളു. പത്തുദിവസം വരെ അമ്മയില്‍ നിന്നു പാല് കിട്ടിയാലേ കുഞ്ഞു ജീവിക്കൂ. ഇന്നു തന്നെ തിരിച്ചുകിട്ടിയില്ലെങ്കില്‍ അതു ചത്തുപോകുമെന്നു ഹരീഷ് പറയുന്നു.
ജാക്കോബി ഇനത്തില്‍ പെട്ട പ്രാവാണ് മുട്ടയിട്ട് അടയിരിക്കാനൊരുങ്ങുമ്പോള് മോഷ്ടിക്കപ്പെട്ടത്. ആ മുട്ടകളും കൂട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണ്.
താണിക്കുടം വടക്കേചുങ്കത്ത് ഹരീഷ് 2007 മുതല്‍ പ്രാവ് വളര്‍ത്തുന്നയാളാണ്. ഇതിന് മുന്‍പൊരിക്കലും പ്രാവുകള്‍ മോഷണം പോയിരുന്നു. എന്നാല്‍ തിരിച്ചുകിട്ടി.
വ്യാഴാഴ്ച രാത്രി 11 മണിക്കു ടെറസിലെ കൂടുകള്‍ പൂട്ടാന്‍ ചെല്ലുമ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എങ്കിലും കള്ളന് സന്മനസുണ്ടായി തിരിച്ചു തരണമെന്ന അഭ്യര്‍ഥനയേ ഹരീഷിനുള്ളു. ഓമനിച്ചു വളര്‍ത്തുന്ന പ്രാവുകളുടെ കുഞ്ഞു ചത്തുപോകുന്നത് സഹിക്കാനാവില്ലെന്നും ഹരീഷ് പറയുന്നു.
വിലപിടിപ്പുള്ള ഇനങ്ങളായ ഗാഡിറ്റാനോ പൗട്ടര്‍, ഫ്രില് ബാക്ക്, ഷീല്‍ഡ് ഹോമര്‍, മുഖി, ജാക്കോബി ഇനത്തില്‍ പെട്ട പ്രാവുകളാണു നഷ്ടമായത്. താളിക്കോട് ജീവന്‍ജ്യോതി സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനാണു ഹരീഷ്.
https://www.facebook.com/Malayalivartha