ഓച്ചിറയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുകൊണ്ട് കേസുമായി ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ട് അതൃപ്തി അറിയിക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു
ഉന്നത പോലീസുദ്യോഗസ്ഥനെ ഫോണ്‍ വിളിച്ച് വിരട്ടി സുരേഷ് ഗോപി എംപി.
ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കളെ സമാധാനിപ്പിക്കുവാനായി എത്തിയതായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ പുരോഗതിയെകുറിച്ച് അറിയുവാനായി പോലീസുദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ട അദ്ദേഹത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതോടെ അദ്ദേഹം രോഷാകുലനാകുകയായിരന്നു.
കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചതിനു ശേഷമാണ് ഉന്നതപോലീസുദ്യോഗസ്ഥനെ അദ്ദേഹം ഫോണില്‍ വിളിച്ചത്.
ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
മൂക്കിന് താഴെയാണ് ഇത്തരമൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച വാതോരാതെ സംസാരിക്കുന്നയാളുകള്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അതേ സമയം ഇത്തരം രംഗങ്ങള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും യഥാര്‍ത്ഥ ജീവിതത്തിലും ഇങ്ങനെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം കാണിച്ചതിന് സുരേഷ് ഗോപി അഭിനന്ദനം അര്‍ഹിക്കുന്നു എന്നുമാണ് സോഷ്യല്‍ ലോകത്തിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha