ഉറങ്ങിക്കിടന്ന സിംഹത്തെ വെടിവച്ചു കൊന്ന വേട്ടക്കാരന്റെ ക്രൂരതയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം
കിടന്നുറങ്ങുകയായിരുന്ന സിംഹത്തെ വേട്ടക്കാരന് വെടിവച്ച് കൊല്ലുന്നതിന്റെ വേദനാജനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയര്‍ത്തുന്നു.
ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത് 'പ്രൊട്ടക്ട് ഓള് വൈല്‍ഡ് ലൈഫ്' എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്.
സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. നിലത്തു കിടന്നുറങ്ങുകയായിരുന്ന സിംഹത്തിന്റെ ശരീരത്തിലേക്ക് ആദ്യത്തെ വെടിയുണ്ട തുളച്ചു കയറിയപ്പോള്‍ വേദനയില്‍ പുളഞ്ഞ സിംഹം എന്താണ് സംഭവിച്ചതെന്നറിയാതെ തലയുയര്‍ത്തി അലറി കരയുന്നത് വീഡിയോയില്‍ കാണാം.
ചാടി എണീറ്റപ്പോഴേക്കും രണ്ടാമത്തെയും മൂന്നാമത്തെയും വെടിയുണ്ടയും സിംഹത്തിന്റെ ശരീരത്തില്‍ തറച്ചു. ഇതോടെ ജീവന് പോയ സിംഹം നിലത്തേക്കു വീഴുകയും ചെയ്തു.
വെടിയുതിര്‍ത്തയാള്‍ക്ക്, സമീപം നിന്നയാള്‍ ഹസ്തദാനം നല്‍കുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല ജീവനില്ലാതെ നിലത്തു കിടക്കുന്ന സിംഹത്തിന്റെ ശരീരത്തില്‍ തോക്ക് ഉപയോഗിച്ച് ഇവര്‍ തട്ടുകയും ചെയ്തിരുന്നു.
സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം ഏറ്റുവാങ്ങുകയാണ് ഈ വീഡിയോ. ഇത്തരം ക്രൂരകൃത്യം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha