പൊരിവെയിലിലും ബൈക്കില്‍ 'കൂളാ'യി പോകാന്‍ ശീതീകരണ സംവിധാനം ഘടിപ്പിച്ച ഹെല്‍മെറ്റും ജാക്കറ്റും റെഡി!

പൊരിവെയിലില്‍ ബൈക്കോടിക്കുന്നവര്‍, ശീതീകരിച്ച കാറില്‍ പോകുന്നവരെ കണ്ട് അസൂയപ്പെടുന്നതു കണ്ടാണ് ജോണി, തണുപ്പിക്കുന്ന ജാക്കറ്റും ഹെല്‍മറ്റും നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയത്. ഇപ്പോള്‍ ആ പരിശ്രമം പൂര്‍ത്തിയായെന്നു ജോണി അവകാശപ്പെടുന്നു.
മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ ജോലിചെയ്യുന്ന കണിയാപുരം കല്ലിങ്കര ബിജുഭവനില്‍ ജെ.ജോണി അവകാശപ്പെടുന്നത് ബൈക്ക് യാത്രികര്‍ക്കും ' കൂളാ'യി യാത്ര ചെയ്യാവുന്ന സംവിധാനം താന്‍ ഒരുക്കിയെന്നാണ്.
ഇതിനായി, സാധാരണ ഹെല്‍മറ്റില്‍ ചില ചില്ലറ മിനുക്കുപണികളുടേയും പ്രത്യേകം രൂപകല്‍പന നടത്തിയ ജാക്കറ്റ് ധരിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ടെന്നുമാത്രം. ഒരു കിലോഗ്രാം വരുന്ന ഇലക്ട്രോണിക്‌സ് കൂളിങ് സിസ്റ്റമാണ് പ്രധാന ഭാഗം. ഇതു ബാഗിനകത്താക്കി അതിനുപുറത്ത് സോളര്‍ സൗരപാനലും പിടിപ്പിച്ചിട്ടുണ്ട്. സൗരോര്‍ജം കൊണ്ടാണു കൂളിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.
സൗരോര്‍ജത്തില്‍ നിന്നും സംഭരിക്കുന്ന വൈദ്യുതി രണ്ടുമണിക്കൂറിലേറെ കരുതിവയ്ക്കാനുള്ള ചെറിയ ബാറ്ററിയും ഘടിപ്പിച്ചിട്ടുണ്ട്. കൂളിങ് സിസ്റ്റം അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്ന വായു തണുപ്പിച്ച് അതില്‍നിന്നു ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ട്യൂബ് വഴി ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന ജാക്കറ്റിലേയ്ക്കും ഹെല്‍മറ്റിനോടുചേര്‍ത്ത് ഘടിപ്പിച്ചിട്ടുള്ള സുഷിരത്തിലൂടെ ഹെല്‍മറ്റിനുള്ളിലേക്കും കടത്തിവിടും. ചൂടുവായു പുറത്തുപോകാനായി ഹെല്‍മറ്റില്‍ തന്നെ ചെറിയ ഫാനുമുണ്ട്. സാധാരണ ഹെല്‍മറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണു ശീതീകരണിയായിക്കൂടി പ്രവര്‍ത്തിക്കുന്ന ഹെല്‍മറ്റ് നിര്‍മിച്ചിട്ടുള്ളത്.
ഒരു കിലോ ഹെല്‍മറ്റും ഒരു കിലോ കൂളിങ് സിസ്റ്റവും ജാക്കറ്റും ധരിച്ചാല്‍ ശീതീകരിച്ച കാറില്‍ യാത്രചെയ്യുന്ന പ്രതീതിയുണ്ടാവുമെന്നു ജോണി ഉറപ്പു തരുന്നു. സൗരോര്‍ജം കൊണ്ടുപ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ധന ചെലവുമില്ല. എല്ലാ സംവിധാനത്തിനും കൂടി ചെലവ് 3,000രൂപ വരുമെന്നാണു ജോണി പറയുന്നത്. ആവശ്യക്കാര്‍ക്ക് ഇവ ഉണ്ടാക്കികൊടുക്കാനും ജോണി തയാറാണ്.
കള്ളനെ പിടികൂടുന്ന യന്ത്രവും പാചകവാതക ചോര്‍ച്ച കണ്ടെത്താനുള്ള ഉപകരണവും ,കുറഞ്ഞ ചെലവില്‍ വാട്ടര്‍ ഹീറ്ററും ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റിയ ചരിത്രമുള്ള ആളാണ് ഇന്‍സ്ട്രമെന്റേഷനില്‍ ബിടെക് ബിരുദധാരികൂടിയായ ജോണി. ഇപ്പോള്‍ കിന്‍ഫ്രയിലെ ഫ്രഷ് ആന്‍ഡ് ഫൈന്‍ എന്ന കമ്പനിയിലെ മെയിന്റനന്‍സ് എന്‍ജിനീയറാണ്.
https://www.facebook.com/Malayalivartha



























