റസ്റ്ററണ്ട് ഭക്ഷണത്തില്‍ എലിയെ ഇട്ട്, ഹോട്ടലുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി!

ചത്ത എലിയെ ഭക്ഷണത്തിനുള്ളില്‍ ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. റസ്റ്ററന്റ് അധികൃതരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുവാനാണ് ചൈനയിലെ ഒരു യുവാവ് ശ്രമിച്ചത്.
ബെയ്ജിംഗിലെ പ്രസിദ്ധ റസ്റ്ററന്റായ ഹായ്ഡിലാവോയിലാണ് ഇയാള്‍ ഭാര്യയ്‌ക്കൊപ്പമെത്തിയത്.ഓര്‍ഡര്‍ ചെയ്ത് ഇവര്‍ക്ക് 20 മിനിറ്റിനുള്ളില്‍ ഭക്ഷണം ലഭിച്ചു. തുടര്‍ന്നാണ് ഇയാള്‍ ഭക്ഷണത്തിനുള്ളില്‍ നിന്നും എലിയെ ലഭിച്ചുവെന്ന് പറഞ്ഞ് ബഹളം വച്ചത്. സംഭവത്തില്‍ മാപ്പ് പറഞ്ഞ റസ്റ്ററന്റ് അധികൃതര്‍ വേറെ ഭക്ഷണം നല്‍കാമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വഴങ്ങിയില്ല. എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കുവാനായി റസ്റ്ററന്റ് അധികൃതര്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കാമെന്ന് പറഞ്ഞു.
എന്നാല്‍ നിയമനടപടി ഒഴിവാക്കണമെങ്കില്‍ തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് ഇയാള്‍ വാശിപിടിച്ചു. ഇതോടെ റസ്റ്ററന്റ് അധികൃതര്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവില്‍ താന്‍ തന്നെയാണ് ഭക്ഷണത്തില്‍ എലിയെ ഇട്ടതെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.
റസ്റ്ററന്റ് അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്നും ഇയാള്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha



























