Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മുപ്പതുവര്‍ഷത്തെ തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ ശേഖരവുമായി ഒരു പ്രവാസി

29 MARCH 2019 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പ്രവാസിമലയാളികള്‍ തിരഞ്ഞെടുപ്പ് ഫലം ഒന്നും രണ്ടും ദിവസം കഴിഞ്ഞു പത്രങ്ങളിലൂടെ മാത്രം അറിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു . വൈകിയെത്തുന്ന വാര്‍ത്തകള്‍ക്കായി കാത്തിരുന്ന കാലം. കഴിഞ്ഞ മുപ്പതുവര്‍ഷത്തെ തിരഞ്ഞെടുപ്പ് വാര്‍ത്തകളുമായി പ്രവാസികള്‍ക്കു മുന്നിലെത്തിയ പത്രങ്ങളുടെ ശേഖരമുള്ള ആറ്റിങ്ങല്‍ സ്വദേശിയെ ഇനി പരിചയപ്പെടാം.

1970-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പു ഫലമറിയാന്‍ കോട്ടയത്തു മലയാള മനോരമയുടെ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയത് പതിനായിരങ്ങളാണ്. കേരളത്തില്‍ താമസിക്കുന്നവരുടെ അവസ്ഥ ഇതായിരുന്നുവെങ്കില്‍ അകലെ പ്രവാസികളായി ജീവിക്കുന്നവര്‍ തിരഞ്ഞെടുപ്പു വിവരമറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്നിട്ടുള്ളത് ഒന്നും രണ്ടും മൂന്നും ദിവസങ്ങളായിരുന്നു. അത്തരം പത്രങ്ങള്‍ കൈമാറുന്ന വിവരങ്ങളായിരുന്നു പിന്നീടുള്ള രാഷ്ട്രീയ ചര്‍ച്ചകളുടെ റെഫറന്‍സ് .

ആറ്റിങ്ങല്‍ സ്വദേശി അശോക് രാജ് ആ ആകാംക്ഷയുടെ ആള്‍രൂപമാണ്. തിരഞ്ഞെടുപ്പുഫല പ്രഖ്യാപന ദിവസത്തിലെ പത്രങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന അശോക് രാജിന്റെ ശേഖരത്തിലുള്ളത് കഴിഞ്ഞ 30 വര്‍ഷത്തെ തിരഞ്ഞെടുപ്പുഫല പ്രഖ്യാപന ദിവസത്തിലെ പത്രങ്ങളാണ്.

മുപ്പതു വര്‍ഷമായി ദുബായിലെത്തിയിട്ട്. അബുഹെയ്‌ലിലെ മുറിയില്‍ പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിക്കുകയാണ് പഴയ തിരഞ്ഞെടുപ്പു ദിവസത്തെ പത്രങ്ങള്‍. നാട്ടില്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം പഴയ പത്രങ്ങളെടുത്തു മറിച്ചു നോക്കും. വിവിധകാലഘട്ടങ്ങളിലെ പത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ കേരളത്തിലെയും ഇന്ത്യയിലേയും രാഷ്ട്രീയ കാലാവസ്ഥയുടെ മാറ്റങ്ങള്‍ ഒറ്റനോട്ടത്തിലറിയാനാകുമെന്നു സാക്ഷ്യം.

ദേശീയ സംസ്ഥാനരാഷ്ട്രീയത്തിലെ രാഷ്ട്രീയ ചലനങ്ങളുടെ കൃത്യമായ അവലോകനം പത്രവായനയിലൂടെ സ്വന്തമാക്കാനാകുമെന്നാണ് അശോക് രാജിന്റെ ഉറപ്പ്. നാട്ടില്‍ സജീവ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്ന അശോക് രാജ് ഗള്‍ഫിലെത്തിയെങ്കിലും രാഷ്ട്രീയ വിദ്യാഭ്യാസവും പ്രവര്‍ത്തനവും തുടരുകയാണ്. പതിനഞ്ച്, ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പു ഇന്നത്തെപ്പോലെ എല്ലാ പത്രങ്ങളും ദുബായില്‍ ലഭിച്ചിരുന്നില്ല. ലഭ്യമായ പത്രങ്ങളുടെ കോപ്പികള്‍ സൂക്ഷിച്ചു വയ്ക്കുന്നത് കൗതുകത്തിലുപരി രാഷ്ട്രീയ വിജ്ഞാനത്തിനു സഹായകരമാണെന്നാണ് അശോക് വ്യക്തമാക്കുന്നത്.

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടില്‍ കേരളം തിളച്ചുമറിയുമ്പോള്‍ അബു ഹെയ്‌ലിലെ വീട്ടിലിരുന്നു കൃത്യമായ രാഷ്ട്രീയ അഭിപ്രായം വ്യക്തമാക്കുകയാണ് അശോക് രാജ്.

വിരല്‍തുമ്പിലും ടിവിയിലുമൊക്കെയായി ലൈവായി വിവരങ്ങളറിയുന്ന കാലത്തും പത്രവായനയുടെ സുഖം മാറ്റിവയ്ക്കാനാകില്ലെന്ന് അശോക് രാജ് വ്യക്തമാക്കുന്നു. നാട്ടിലേക്കു മടങ്ങിയാലും രണ്ടുകാര്യങ്ങള്‍ ഉപേക്ഷിക്കില്ല. പത്രവായനയും രാഷ്ട്രീയവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends