ആറു വര്‍ഷമായി സുഹൃത്തിനെ ചുമലിലേറ്റി സ്കൂളില്‍ എത്തിക്കുന്ന ആറാംക്ലാസ്സുകാരന് ബാലന്!
സിനിമയിലും സാഹിത്യത്തിലുമൊക്കെ കൂട്ടും സൗഹൃദവുമൊക്കെ പലതവണ വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഇത് കഥയല്ല, ജീവിതമാണ്, രണ്ട് ഉറ്റ സ്കൂള്‍ സുഹൃത്തുക്കളുടെ ജീവിതം.
പ്രിയസുഹൃത്ത് സാങ്ങ് സെയെ തോളില്‍ ചുന്നുകൊണ്ടുപോകുന്ന 12-കാരന് സു ബിഗ്യാങ്ങിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ പലരും അവരുടെ കഥയന്വേഷിച്ചു. അതറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞു.
ചൈനയിലെ ഹെബാസിയുള്ള പ്രൈമറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. നടക്കാനാവാത്ത സാങ്ങ് സെയെ എന്നും ചുമലിലേറ്റി സ്കൂളിലെത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതും സു ബിഗ്യാങ്ങ് ആണ്. സാങ്ങ് സെ-യ്ക്ക് മാത്രമല്ല, സ്കൂളിലെ അധ്യാപകര്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഹീറോ ആണ് ബിഗ്യാങ്ങ്.
തനിക്ക് 40 കിലോയാണ് ഭാരമെന്നും സാങ് സേയ്ക്ക് 24 കിലോ ഭാരം മാത്രമേ ഉള്ളുവെന്നും അതിനാല്‍ അവനെ വഹിച്ചു കൊണ്ടു നടക്കാന്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നാണ് ബിഗ്യാങ്ങ് പറയുന്നത്. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതു മുതല്‍ സാങ് സേ-യെ ക്ലാസ്സിലെത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും ബിഗ്യാങ് തന്നെയാണ്.
സാങ് സേ-യുടെ നാലാം വയസ്സിലാണ് അവന് മയാസ്തീനിയ ഗ്രാവിസ് എന്ന പേശീരോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തനിയെ നടക്കാന്‍ അവനു കഴിയില്ല. എന്നാല്‍ മറ്റൊരാള്‍ കൈപിടിച്ചു നടത്തിയാലോ ശരീരം കൊണ്ട് താങ്ങല് നല്കിയാലോ അവന് വീഴാതെ നടക്കാം. ബിഗ്യാങ് ആ സഹായമാണ് അവന് ചെയ്യുന്നത്. പടിക്കെട്ടുകള്‍ ഉള്ളിടത്ത് എത്തുമ്പോള്‍ ബിഗ്യാങ്, സാങ് സേ-യെ ചുമലിലേറ്റും.
ബിഗ്യാങ്ങ് ഏറ്റവുമടുത്ത സുഹൃത്ത് ആണെന്നും എല്ലാ ദിവസവും അവന് പഠിക്കുന്നതും കളിക്കുന്നതും തന്റെ കൂടെയാണെന്നും സാങ്ങെ സെ പറയുന്നു.സാങ്ങ് സെയുടെ വാട്ടര്‍ ബോട്ടില്‍ നിറക്കുന്നതും ഉച്ചഭക്ഷണം കഴിപ്പിക്കുന്നതും വാഷ്റൂമില്‍ കൊണ്ടുപൊകുന്നതുമെല്ലാം ബിഗ്യാങ്ങ് ആണ്.
https://www.facebook.com/Malayalivartha