ഭാര്യയെ കുറിച്ചുള്ള മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് വൈറല്‍ ആകുന്നു

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകളില്‍ ഭൂരിഭാഗവും ചിരിയുണര്‍ത്തുന്നവയാണ്. പലതും ചര്‍ച്ചയാകാറുമുണ്ട്.
അടുത്തിടെ, ഭാര്യ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ ഒരാള്‍ 62 വര്‍ഷം മൂകനും ബധിരനുമായി അഭിനയിച്ചെന്ന് ഒരു വാര്‍ത്ത വന്നിരുന്നു.
ഈ വാര്‍ത്ത അറിഞ്ഞതിനെ കുറിച്ച് ആനന്ദ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു. ഒപ്പം ഒരു കുറിപ്പും.
''ഇതുവായിച്ച് നിര്‍ത്താതെ അഞ്ച് മിനിട്ടോളം ചിരിച്ചു. ഇത്തരത്തില്‍ ഞാന്‍ നിന്നെയും വിഡ്ഢിയാക്കിയിരുന്നെങ്കിലോ എന്ന് ഭാര്യയോട് ചോദിക്കുകയും ചെയ്തു. മറുപടി പറയാന്‍ അവള്‍ക്ക് ഒരു നിമിഷത്തിന്റെ താമസം പോലും ഉണ്ടായില്ല. 'സെല്‍ഫോണില്‍ സംസാരിക്കാതെ ഒരഞ്ചുമിനിട്ട് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ' എന്ന് ഭാര്യ തിരിച്ച് ചോദിച്ചു. ഒരു മിടുക്കിയായ ഭാര്യ ഉണ്ടായാലുള്ള അപകടങ്ങള്‍ എന്നാണ് ആനന്ദ് കുറിച്ചത്!
നിമിഷങ്ങള്‍ക്കകം ആനന്ദിന്റെ ട്വീറ്റ് വൈറലായി. നിരവധിയാളുകള്‍ പ്രതികരണവുമായെത്തി.
https://www.facebook.com/Malayalivartha