Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...


അക്വാൻ തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക്..... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്... 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം


തമിഴ്നാട് കൊളത്തൂർ എം.എൽ.എയും ടി.വി.കെ നേതാവുമായ വി.എസ്. ബാബു അന്തരിച്ചു...


പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യയും ജപ്പാനും...


മരണമുഖത്ത് നിന്ന് 43 ജീവൻ തിരിച്ചുപിടിച്ച മനഃസാന്നിധ്യം; വർഷങ്ങൾക്കിപ്പുറവും ഇന്റർനെറ്റ് സല്യൂട്ട് ചെയ്യുന്ന രാമനാട്ടുകരക്കാരൻ ആദിത്യയുടെ കഥയറിയാം!...

കാസെറ്റ് കടയില്‍ നിന്ന് പൊലീസ് പത്ത് അശ്ലീല കാസെറ്റുകള്‍ പിടിച്ചെടുത്തു; 28 വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം സ്വദേശിയെ കുറ്റവിമുക്തനാക്കി കോടതി

28 AUGUST 2025 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് 28ന് നൽകും

സങ്കടക്കാഴ്ചയായി... ഇളയ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി...

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

വര്‍ഷങ്ങള്‍ക്കുമുമ്പ് കാസെറ്റ് കടയില്‍ നിന്ന് അശ്ലീല വീഡിയോ കാസെറ്റുകള്‍ പിടിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളെ 28 വര്‍ഷത്തിനുശേഷം കുറ്റവിമുക്തനാക്കി ഹൈക്കോടതി. കോട്ടയം കൂരോപ്പട സ്വദേശിയെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. തെളിവിനായി ഹാജരാക്കിയ കാസെറ്റുകള്‍ മജിസ്‌ട്രേറ്റ് സ്വമേധയാ പരിശോധിച്ചില്ല എന്നതിനാല്‍ ഇന്ത്യന്‍ തെളിവുനിയമം അനുസരിച്ച് കേസ് നിലനില്‍ക്കില്ല എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിധി പുറപ്പെടുവിച്ചത്.

1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂരോപ്പട പഞ്ചായത്തില്‍ ഹര്‍ജിക്കാരന്റെ ഉടമസ്ഥതയിലുള്ള കാസെറ്റ് കടയില്‍ നിന്ന് പൊലീസ് പത്ത് അശ്ലീല കാസെറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു നടപടി. ഇന്ത്യയില്‍ അശ്‌ളീല ദൃശ്യങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നതും കുറ്റകരമാണ്. തുടര്‍ന്ന് കോട്ടയം മജിസ്‌ട്രേറ്റ് കോടതി കോട്ടയം സ്വദേശിയെ രണ്ടുവര്‍ഷം തടവിനും 2000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ സെഷന്‍സ് കോടതിയെ സമീപിച്ചപ്പോള്‍ ശിക്ഷാവിധി ഒരു വര്‍ഷമായും 1000 രൂപയായും കുറച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ഏഴാം സാക്ഷി ഉള്‍പ്പെടെ ഏഴ് സാക്ഷികളാണ് കേസിലുള്ളത്. ഒന്നും രണ്ടും സാക്ഷികള്‍ക്കൊപ്പം ഏഴാം സാക്ഷി കാസെറ്റുകള്‍ കടയില്‍ വച്ചുതന്നെ കണ്ട് ഇവയില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതായി പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണത്തിനിടയില്‍ തഹസില്‍ദാര്‍ വീഡിയോ കാസെറ്റുകള്‍ കാണുകയും അവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അന്നത്തെ പാമ്പാടി എസ്‌ഐയും തഹസില്‍ദാര്‍ക്കൊപ്പം കാസെറ്റ് കണ്ട് ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തി.

എന്നാല്‍ പിടിച്ചെടുത്ത വീഡിയോ കാസെറ്റില്‍ അശ്ലീല ദൃശ്യങ്ങളുണ്ടോയെന്ന് വാദം കേട്ട മജിസ്‌ട്രേറ്റ് സ്വമേധയാ കണ്ട് ബോദ്ധ്യപ്പെട്ടില്ല എന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഇതാണ് ഹൈക്കോടതി അംഗീകരിച്ചത്. സാക്ഷിമൊഴികള്‍ ഉണ്ടെങ്കിലും തന്റെ മുമ്പാകെ ഹാജരാക്കിയ തെളിവ് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കുകയെന്നത് മജിസ്‌ട്രേറ്റ് ചെയ്യേണ്ട കാര്യമായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ത്തന്നെ കടയില്‍ നിന്ന് പിടിച്ചെടുത്ത കാസെറ്റുകളില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന പേരില്‍ ഹര്‍ജിക്കാരനെ ശിക്ഷിച്ചതും കേസും റദ്ദാക്കുന്നുവെന്ന് കോടതി ഉത്തരവിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (21 minutes ago)

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്  (30 minutes ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് 28ന് നൽകും  (46 minutes ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം... മികച്ച ബാറ്റിങുമായി ഇന്ത്യ...  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്... പവന് 3760 രൂപയുടെ കുറവ്    (1 hour ago)

സങ്കടക്കാഴ്ചയായി... ഇളയ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി...  (1 hour ago)

ഡൽഹിയിലെ ലജ്പത് നഗറിൽ നാലുനില കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം... ഒരു മരണം  (2 hours ago)

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരയിലേക്ക്; കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യത' തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം  (2 hours ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും  (2 hours ago)

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്... അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്  (2 hours ago)

കർഷകർ വീണ്ടും പ്രതിസന്ധിയിൽ... റബ്ബർ വിലയിൽ കുത്തനെയുള്ള ഇടിവ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി  (2 hours ago)

രാജ്യത്തെ കോര്‍പറേറ്റ് മേഖലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി  (3 hours ago)

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...  (3 hours ago)

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 368 റൺസിന് പുറത്ത്...  (4 hours ago)

Malayali Vartha Recommends