കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

അച്ചന്‍കോവിലാറ്റില്‍ കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധ സംഘടനയായ നന്മ കൂട്ടം നടത്തിയ തെരച്ചിലിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ നബീല്‍ നിസാമിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ അജ്‌സല്‍ അജീബിന്റെ മൃതദേഹം അന്ന് തന്നെ ഫയര്‍ഫോഴ്‌സ് കണ്ടെത്തിയിരുന്നു. പത്തനംതിട്ട മാര്‍ത്തോമ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥകളായ ഇരുവരും പരീക്ഷ കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പമാണ് കല്ലറകടവിലെത്തിയത്. തുടര്‍ന്ന് ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ തടയണയുടെ ഭാഗത്ത് കാല്‍വഴുതി വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha