വിവാഹദിനത്തില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ വധുവിനടുത്തിരുന്ന് പബ്ജി കളിക്കുന്ന വരന്റെ വീഡിയോ വൈറലാകുന്നു

യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ലോകമെമ്പാടും തരംഗമായിരിക്കുന്ന മൊബൈല്‍ ഗെയിമാണ് പബ്ജി. ഇത് തലയ്ക്ക് പിടിച്ചവരുടെ എണ്ണം ദിനന്തോറും വര്‍ദ്ധിച്ച് വരികയാണ്. അതിനെതിരെ പല ട്രോളുകളും ഇറങ്ങാറുണ്ട് എന്നാലും പബ്ജി കളിക്കുന്നവരുടെ എണ്ണത്തില്‍ യാതൊരു വിധത്തിലുള്ള കുറവും വന്നിട്ടില്ലെന്നാണ് സത്യം.
ഇപ്പോള്‍ വിവാഹപന്തലില്‍ വധുവിനൊപ്പം ഇരിക്കവേ പബ്ജി കളിക്കുന്ന വരന്റെ വീഡിയോ ആണ് ടിക് ടോക്കില്‍ വൈറലാകുന്നത്.
ലഭിക്കുന്ന വിവാഹ സമ്മാനങ്ങളില്‍ താത്പര്യം കാണിക്കാതെ, വധുവിനെ പോലും ശ്രദ്ധിക്കാതെ പബ്ജി കളിക്കുന്നതിന്റെ ദൃശ്യമാണ് വൈറലാകുന്നത്.
എന്നാല്‍, ഈ വീഡിയോ ടിക്ക് ടോക്കിന്റെ പരസ്യത്തിനു വേണ്ടി നിര്‍മ്മിച്ചതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിന്റെ കമന്റ് ബോക്സില്‍ നിറയുന്നുണ്ട്.
ലക്ഷകണക്കിന് കാഴ്ച്ചക്കാരാണ് പബ്ജിക്കുള്ളത്. നേരത്തെ ടിക്ക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പബ്ജി നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഗുജറാത്തില്‍ ഇത് നിരോധിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha