തിരക്കേറിയ ഹൈവേ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന ഭീമന്‍ അനാക്കോണ്ട!

ഭീമന്‍ പാമ്പായ അനാക്കോണ്ട തിരക്കേറിയ ഹൈവേയ്ക്കു കുറുകെ ഇഴഞ്ഞു പോകുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ബ്രസീലിലെ പോര്‍ത്തോ വെല്‍ഹോയിലാണ് സംഭവം.
വാഹനങ്ങള്‍ നിരനിരയായി പോകുമ്പോള്‍ പാമ്പ് റോഡിനു കുറുകെ ഇഴഞ്ഞു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അമ്പരന്ന യാത്രികര്‍ വാഹനം നിര്‍ത്തി പാമ്പിന്റെ ചിത്രം പകര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഏകദേശം മൂന്ന് മീറ്റര്‍ നീളവും 30 കിലോ ഭാരവുമുള്ള പാമ്പാണിതെന്നും ഭക്ഷണം തേടിയാകാം ഈ പാമ്പ് കാടിനുള്ളില്‍ നിന്നും ഇവിടെയെത്തിയതെന്നും അധികൃതര്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha