അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിന് അപൂര്‍വ്വ ഗിന്നസ് റെക്കോര്‍ഡ്

അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിന് ഏറ്റവുമധികം വൃക്ഷത്തൈകള്‍ വിതരണം ചെയ്തതിനുള്ള ഗിന്നസ് റെക്കോര്‍ഡ്.
ഒന്‍പതിനായിരത്തിമുന്നൂറ്റി എഴുപത്തിയൊന്ന് (9371) തൈകളാണ് വിതരണം ചെയ്തത്. അജ്മാനിലും ഷാര്‍ജയിലുമായി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും.
വിത്തില്‍ നിന്നും വൃക്ഷത്തിലേക്ക് എന്ന പ്രമേയത്തില്‍ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്.
ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അജ്മാന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ അല്‍ ജുര്‍ഫ് അജ്മാന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ ഉമ്മല്‍ഖുവൈന്‍, ഹാബിറ്റാറ്റ് സ്‌കൂള്‍ അല്‍ തല്ലാഹ് അജ്മാന്‍ എന്നീ നാലു സ്‌കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരുമായ പതിനായിരത്തോളം പേര്‍ ചേര്‍ന്നാണ് ഗിന്നസ് നേട്ടം കൈവരിച്ചത്.
https://www.facebook.com/Malayalivartha