മകള്‍ ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസത്തില്‍ അച്ഛന്റെ പ്രചോദനം...ആശീര്‍വ്വാദവും!

മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുടെ ദിനം കൂടിയാണ് മക്കളുടെ ആദ്യത്തെ സ്‌കൂള്‍ ദിവസം. പുതിയ അന്തരീക്ഷവുമായി മക്കള്‍ പൊരുത്തപ്പെടുമോ? മക്കള്‍ എങ്ങനെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യും തുടങ്ങിയ ആശങ്കകളും മാതാപിതാക്കള്‍ക്ക് ഉണ്ടാകും.
ആദ്യമായി മകളെ സ്‌കൂളില്‍ വിട്ട ദിവസം മകള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകാനായി കണ്ണാടിക്ക് മുമ്പില്‍ നിര്‍ത്തി ആറുവയസുകാരി ആലിയയ്ക്ക് അച്ഛന്‍ പറഞ്ഞു കൊടുത്ത പാഠങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
കണ്ണാടിയ്ക്ക് മുമ്പില്‍ നിര്‍ത്തി ആലിയയോട് അച്ഛന്‍ പറഞ്ഞു.. നോക്കു നിന്റെ കണ്ണുകളിലേയ്ക്ക് നോക്കു...അതിനു ശേഷം അച്ഛന്‍ ആലിയയോട് പറഞ്ഞതെല്ലാം അവളോട് ഏറ്റു പറയാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. അവള്‍ അതുപോലെ ചെയ്തു...
ഞാന്‍ ശക്തയാണ്...
ഞാന്‍ സ്മാര്ട്ടാണ്...
ഞാന്‍ കഠിനാദ്ധ്വാനം ചെയ്യും...
ഞാന്‍ സുന്ദരിയാണ്..
ഞാന്‍ ബഹുമാനത്തിന് അര്‍ഹയാണ്...
ഒന്നിലും അഹങ്കരിക്കേണ്ട കാര്യമില്ല എന്നും വീഴ്ചകളില്‍ പരാജയപ്പെടരുത് എന്നും അദ്ദേഹം മകള്‍ക്ക് പറഞ്ഞു കൊടുക്കുന്നു.
ശേഷം നീ വീണാല്‍ എന്തു ചെയ്യും എന്ന അച്ഛന്റെ ചോദ്യത്തിന് ഞാന്‍ തിരികെ എഴുന്നേല്‍ക്കും എന്ന് ഒരു നിമിഷം പോലും വൈകാതെ മകള്‍ പറയുന്നതും കാണാം.
https://www.facebook.com/Malayalivartha