ഓസ്‌ട്രേലിയയില്‍ മൂന്ന് കണ്ണുകളുള്ള പാമ്പിനെ കണ്ടെത്തി

മൂന്ന് കണ്ണുകളുമായി പ്രത്യക്ഷപ്പെട്ട പാമ്പ് നവമാധ്യമങ്ങള്‍ക്ക് അമ്പരപ്പ് സമ്മാനിക്കുന്നു.
ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫാണ്, അവിടെ വടക്കന്‍ മേഖലയിലുള്ള ഒരു േൈഹവയില്‍ പ്രത്യക്ഷപ്പെട്ട ഈ പാമ്പിന്റെ ചിത്രം ഫേസ്ബുക്കില്‍ കൂടി പങ്കുവച്ചത്.
സാധാരണയുള്ളത് പോലെ രണ്ട് കണ്ണുകളും തലയില്‍ മറ്റൊരു കണ്ണുമാണ് ഈ പാമ്പിനുള്ളത്. കാര്‍പെറ്റ് പൈത്തണ്‍ എന്ന ഇനത്തില്‍പ്പെട്ട ഈ പാമ്പിനെ കണ്ടെത്തുമ്പോള്‍ മൂന്ന് മാസം പ്രായമാണുണ്ടായിരുന്നത്. മാത്രമല്ല 40 സെന്റീമീറ്റര്‍ നീളവും ഈ പാമ്പിനുണ്ടായിരുന്നു.
മാര്‍ച്ച് മാസം കണ്ടെത്തിയ ഈ പാമ്പ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചത്ത് പോകുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഈ പാമ്പിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha