ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന് മിന്നുകെട്ട്, വരന്‍ തന്റെ കുഞ്ഞിന്റെ അച്ഛനായ ക്ലാര്‍ക്ക് ഗെഫോഡ്

ഇപ്പോള്‍ ആഗോള ശ്രദ്ധയില്‍ നിറഞ്ഞുനില്‍ക്കുന്ന ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ അറിയാത്തവരുണ്ടാവില്ല. അടുത്തിടെ ന്യൂസിലന്‍ഡിലെ മുസ്ലിം ദേവാലയങ്ങളില്‍ ഭീകരാക്രമണം നടന്ന സമയത്ത്, മുസ്ലീങ്ങള്‍ ന്യൂനപക്ഷമായ രാജ്യത്തെ പ്രധാനമന്ത്രി, ആക്രമണത്തിന് ഇരകളായവരെ ആശ്വസിപ്പിക്കാന്‍ എത്തിയ രീതി കണ്ട് ലോകം മുഴുവനും അത്ഭുതപ്പെട്ടിരുന്നു.
ആ പ്രധാനമന്ത്രിയാണ് ജസീന്ത ആര്‍ഡന്‍. മുസ്ലിം സ്ത്രീകളെ ആശ്വസിപ്പിക്കാന്‍ ജസീന്ത എത്തിയത് ശിരോവസ്ത്രം ധരിച്ചുകൊണ്ടായിരുന്നു. അന്നത്തെ അവരുടെ പ്രവര്‍ത്തി വലിയ അഭിനന്ദനങ്ങളും ഏറ്റു വാങ്ങിയിരുന്നു.
ജസീന്ത ആര്‍ഡന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന്‍ ക്ലാര്‍ക്ക് ഗെഫോഡും വിവാഹിതരാകുന്നു എന്ന വസ്തുത പുറത്തുവന്നതോടെയാണ് വീണ്ടും അവര്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്.
ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നുമാണ് ഇരുവരുടെയും വക്താവ് പറഞ്ഞത്.
ഇക്കഴിഞ്ഞ ജൂണില്‍ ഇരുവര്‍ക്കും നേവ് എന്ന പെണ്‍കുട്ടി ജനിച്ചപ്പോള്‍, അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്.
മകളെ പരിപാലിക്കാന്‍ ജോലിയില്‍ നിന്നും കാമുകന്‍ ക്ലാര്‍ക്ക് ഇടവേളയെടുത്തിരുന്നു. ടിവി അവതാരകനാണ് ക്ലാര്‍ക്ക് ഗെഫോഡ്. താനൊരു ഫെമിനിസ്റ്റാണെങ്കിലും ഗെഫോഡിനോട് വിവാഹാഭ്യര്‍ത്ഥന നടത്തില്ലെന്ന് കഴിഞ്ഞവര്‍ഷം നല്‍കിയ അഭിമുഖത്തില്‍ ജെസീന്ത പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha