പച്ചിലയില്‍ സന്ദേശം എഴുതി വച്ച് കെ എസ് ഇ ബി-ക്കാരന്‍ ഫ്യൂസും ഊരിപ്പോയി!

ഉപഭോക്താവ് കറന്റ് ബില്ല് അടച്ചിട്ടില്ലെന്ന് കെഎസ്ഇബി ഇലയെഴുത്തിലൂടെ ഓര്‍മപ്പെടുത്തി. സംഭവം നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
രസകരമായ ഈ അനുഭവം ഉണ്ടായിരിക്കുന്നത് കേശവന്‍ രാജശേഖരന്‍ നായര്‍ എന്ന ഉപഭോക്താവിനാണ്.
എഴുതിയോര്‍മിപ്പിച്ചിട്ട് അങ്ങ്‌പോയി എന്നു വിചാരിക്കരുത്, കൃത്യ സമയത്ത് ബില്ല് അടക്കാത്തതിനാല്‍ ഫ്യൂസ് ഊരിയിട്ടാണ് കെഎസ്ഇബി ജീവനക്കാരന്‍ പോയത്.
''കറണ്ട് ബില്ല് സമയത്തിന് അടക്കാന്‍ മറന്നു. കെഎസ്ഇബി ജീവനക്കാരന്‍ വന്ന് ഫ്യൂസ് ഊരുകയും പച്ചിലയില്‍ ഈ സന്ദേശം എഴുതി വെയ്ക്കുകയും ചെയ്തു.
ഇലക്ട്രിസിറ്റി ബോര്‍ഡ് ഹരിതമയമാകുന്നതിന്റെ മികച്ച ഉദാഹരണമായിരിക്കും ഇത്'', പച്ചിലയെഴുത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് രാജശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha