കുരങ്ങന്‍ ടോള്‍ ബൂത്തില്‍ക്കയറി നോട്ടുകെട്ട് എടുത്തുകൊണ്ട് പോയി!

ഒരു കുരങ്ങ് ടോള്‍ ബൂത്തില്‍ക്കയറി കാശ് അടിച്ചുമാറ്റി . കാണ്‍പൂരിലുള്ള ഒരു ടോണ്‍ബൂത്തില്‍ നിന്നുള്ള ഈ കാഴ്ച വൈറലാകുകയാണ്.
ടോള്‍ബുത്തില്‍ നിര്‍ത്തിയ ഒരു വെള്ളക്കാറില്‍ നിന്നാണ് കുരങ്ങ് കൗണ്ടറിലേക്ക് ചാടിക്കയറുന്നത്.
ഒരുനിമിഷം കൗണ്ടറിലിരുന്ന ടോള്‍ ഓപ്പറേറ്റര്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പകച്ചുപോയി.
എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പേ കുരങ്ങ് മേശയില്‍ നിന്നും നോട്ടുകെട്ടുകള്‍ വലിച്ചെടുത്ത് പുറത്തേയ്ക്ക് കടന്നുകളഞ്ഞു. ടോള്‍ ഓപ്പറേറ്റര്‍ കുരങ്ങനെ പിന്‍തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല.
കാറുകാരനെ ചോദ്യം ചെയ്തപ്പോള്‍ കുരങ്ങനെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് പരിശീലനം കിട്ടിയ ഒരു കുരങ്ങനാണെന്നും രണ്ടാംതവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ടോള്‍ ഓപ്പറേറ്റര്‍ പറഞ്ഞു.
തന്മൂലം കവര്‍ച്ച ആസൂത്രിതമാണെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha