ഹാള്‍ ടിക്കറ്റില്‍ പരീക്ഷാ കേന്ദ്രത്തിന്റെ വിലാസമില്ല, പകരം ഏതോ വീടിന്റേത്, വിദ്യാര്‍ഥിനി ആകെ വലഞ്ഞു!

പത്തനംതിട്ടയ്ക്കടുത്ത് പൊരിയക്കോട് സുനില്‍ ഫിലിപ്പിന്റെ മകള്‍ കെസിയ മറിയം സുനിലിന്റെ കൈയ്യില്‍ കിട്ടിയ കേരള എന്‍ജിനീയറിങ് അഗ്രികള്‍ച്ചറല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (കീം) പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രമായ സ്‌കൂളിന്റെ മേല്‍വിലാസത്തിനു പകരം ഏതോ വീടിന്റെ മേല്‍ വിലാസം ആണ് ഉണ്ടായിരുന്നത്.
ഇതു കാരണം പരീക്ഷാകേന്ദ്രം തേടി ഒരു മണിക്കൂറോളം അലയേണ്ടി വന്നു. പത്തനംതിട്ട കാതോലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു കേന്ദ്രം.
ഹാള്‍ ടിക്കറ്റില്‍ കാതോലിക്കറ്റ് എച്ച്എസ്എസ് എന്ന് രേഖപ്പെടുത്തിയിരുന്നതിനു ശേഷം കുറ്റിയില്‍ ഹൗസ്, ചന്ദനപ്പള്ളി, പി.ഒ കൈപ്പട്ടൂര്‍, പത്തനംതിട്ട എന്നാണ് ഉണ്ടായിരുന്നത്.
ചന്ദനപ്പള്ളിയിലും കൈപ്പട്ടൂരും കാതോലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന പേരില്‍ ഒരു സ്‌കൂള്‍ ഇല്ലെന്ന് തിരക്കിയറിഞ്ഞതോടെ പത്തനംതിട്ടയിലെത്തി പരീക്ഷാകേന്ദ്രം സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha