ആറുമാസത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹം; ഒരു മണിക്കൂറിനകം ഭാര്യയെ ഉപേക്ഷിച്ചു!

വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആറുമാസം താന്‍ പ്രണയിച്ച പെണ്ണിനെ വിട്ടുകളയാന്‍ വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ സെല്‍വ ബാലാജി ഒരുക്കമായിരുന്നില്ല. അതുകൊണ് വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് വിവാഹം കഴിച്ചു, എന്നാല്‍ ഒരുമണിക്കൂറിനുള്ളില്‍ വീട്ടുകാര്‍ മതിയെന്നു തീരുമാനിച്ച് ഭാര്യയെ ഉപേക്ഷിച്ചു.
തമിഴ്‌നാട്ടിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം നടന്നത്. വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ സെല്‍വ ബാലാജിയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മിലുള്ള വിവാഹത്തിലാണ് ട്വിസ്റ്റ് നടന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും ഈ വെള്ളിയാഴ്ചയാണ് ക്രിസ്ത്യന്‍ പള്ളയില്‍ വിവാഹിതരായത്. എന്നാല്‍ വീട്ടുകാര്‍ ഇടപെട്ടതോടെ ഒരു മണിക്കൂര്‍ കൊണ്ട് ഭാര്യയെ വേണ്ടെന്ന് സെല്‍വ പറഞ്ഞു.
സെല്‍വ തന്നെയാണ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തി കാര്യങ്ങള്‍ വിവാഹത്തില്‍ എത്തിച്ചത്. ഇവരുടെ വിവാഹവാര്‍ത്തയറിഞ്ഞ് വീട്ടുകാര്‍ എത്തി ഇരുവരെയും നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി.
ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് യുവതി പൊലീസില്‍ പരാതിയുമായി എത്തി. എന്നാല്‍ മകനെ തട്ടിക്കൊണ്ടുപോയതാണെന്ന് സെല്‍വയുടെ മാതാപിതാക്കളും ആരോപിച്ചു. രണ്ടു കൂട്ടരും പൊലീസ് സ്റ്റേഷനിലെത്തിയതോടെ പൊലീസ് ഭാര്യാഭര്‍ത്താക്കന്മാരോട് സ്വയം തീരുമാനിക്കാന്‍ പറഞ്ഞു. ഇതുകേട്ട് സെല്‍വ വീട്ടുകാര്‍ക്കൊപ്പം പോകുകയാണെന്ന് അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha