ജപ്പാനിലെ സവോ മലനിരകളിലെ ജൂഹിയോ

ജപ്പാനിലെ സവോ പര്‍വ്വതവും വേനല്‍ക്കാലത്ത് മറ്റേതൊരു പര്‍വതവും പോലെതന്നെ പച്ചപുതച്ചുനില്‍ക്കുന്ന ഒരു പര്‍വതമാണ് . ഉയരം കുറഞ്ഞ പൈന്‍മരങ്ങളും നിലത്ത് പറ്റിപ്പിടിച്ചു വളരുന്ന പുല്‍ച്ചെടികളും ഈ പ്രദേശത്തെ ഏറെ മനോഹരമാക്കുന്നു. എന്നാല്‍ ശൈത്യകാലമാകുന്നതോടെ ഈ കാഴ്ചയാകെ മാറും. മഞ്ഞുവീണുകിടക്കുന്ന സവോ താഴ്വര നിറയെ മഞ്ഞില്‍പൊതിയപ്പെട്ട ഭീകര രൂപങ്ങള്‍ ഇങ്ങനെ എഴുന്നേറ്റ് നില്‍ക്കും. ജൂഹിയോ എന്നാണ് ഈ മഞ്ഞുരൂപങ്ങളെ ജപ്പാന്‍കാര്‍ വിളിക്കുന്നത്. മഞ്ഞു ഭീകരര്‍ എന്നാണ് ഈ ജാപ്പനീസ് വാക്കിന്റെ അര്‍ഥം.
സാവോ മലനിരകളിലെ ഊഷ്മാവ് ശൈത്യകാലമാകുന്നതോടെ വളരെ താഴ്ന്ന നിലയിലാകുന്നതാണ് ജൂഹിയോയുടെ പിറവിക്കു പിന്നിലെ കാരണം. ഈ സമയത്ത് പെയ്യുന്ന മഴത്തുള്ളികള്‍ ഇവിടത്തെ പൈന്‍മരങ്ങളില്‍ തങ്ങിനില്‍ക്കുകയും അവ വേഗംതന്നെ തണുത്തുറയുകയും ചെയ്യും. ഇതിനൊപ്പംതന്നെ മഞ്ഞുവീഴ്ചയും തുടങ്ങും. ശക്തമായ കാറ്റും ഉള്ളതിനാല്‍ ഈ മഞ്ഞുകഷണങ്ങള്‍ വേഗത്തിലൊന്നും ഉരുകില്ല. കുറച്ചു ദിവസം ഈ കാലാവസ്ഥ തുടരുന്നതോടെ ഇവിടത്തെ പൈന്‍മരങ്ങളെല്ലാം മഞ്ഞുകൊണ്ട് പൊതിയപ്പെടും.
മരത്തിന്റെ വലുപ്പത്തിനും കാറ്റിന്റെ ദിശയ്ക്കുമനുസരിച്ച് ഓരോ പൈന്‍മരവും ഓരോ മഞ്ഞു രൂപമായി മാറും. ഈ രൂപങ്ങള്‍ കണ്ടാല്‍ നമ്മള്‍ ഏതോ യുദ്ധക്കളത്തില്‍ ചെന്നതുപോലെ തോന്നിപ്പോകും. പ്രകൃതി ഒരുക്കുന്ന ഈ മഞ്ഞുരൂപങ്ങള്‍ കാണാന്‍ ജപ്പാനിലെ യമാഗട്ട പ്രവിശ്യയിലെ സവോ പര്‍വതത്തിലേയ്ക്ക് വര്‍ഷംതോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.
https://www.facebook.com/Malayalivartha