ഒമാനില്‍ ഒട്ടകങ്ങളുടെ മത്സരയോട്ടം

നിര്‍ത്താതെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന കാണികള്‍ക്കു മുന്നില്‍ ഒട്ടകങ്ങള്‍ കാലുനീട്ടിവെച്ച് ഓടി.
പതിയെപ്പതിയെ കുണുങ്ങിക്കുണുങ്ങി നടക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ ഓടാനും കഴിയുമെന്ന് ഒട്ടകങ്ങള്‍ കാണിച്ചു തരികയായിരുന്നു.
ഒമാനിലെ അല്‍ മുഥൈബിയില്‍ നടന്ന ഒട്ടകയോട്ട മത്സരം കാണികള്‍ക്ക് കൗതുകവും ആവേശവും നല്‍കി.
ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക ഉത്സവം കൂടിയാണ് ഒട്ടകയോട്ടം. 1500 മീറ്റര്‍ നീളമുള്ള 15 റൗണ്ട് മത്സരമാണ് നടത്തിയത്.
നിരവധി ഒട്ടകങ്ങള്‍ ഓട്ടത്തിനെത്തി.പ്രത്യേക പരിശീലനം ലഭിച്ച ഒട്ടകങ്ങളാണ് ഓടിത്തെളിയാന്‍ ഗ്രൗണ്ടിലെത്തിയത്.
കാലങ്ങളായുള്ള പരിശീലനത്തിന്റെ മികവ് മുഴുവന്‍ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഒട്ടകങ്ങള്‍ പുറത്തെടുത്തപ്പോള്‍ അതൊരു അഡാര്‍ മത്സരമായി മാറി.
https://www.facebook.com/Malayalivartha