റഷ്യയില്‍ തകര്‍ന്ന വിമാനം നിലത്തടിച്ചു പൊങ്ങി; പിന്നാലെ തീഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

റഷ്യയില്‍ സുഖോയ് സൂപ്പര്‍ജെറ്റ് വിമാനം തീപിടിച്ച് തകരുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു.
വിമാനം തകര്‍ന്നുവീണത് ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ്.
മോസ്‌കോയിലെ ഷെറെമെറ്റിയേവോ രാജ്യാന്തര വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയ വിമാനം കത്തിയത്.
നിലത്തടിച്ചു പൊങ്ങിയ വിമാനം തൊട്ടുപിന്നാലെ തകര്‍ന്നുവീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വലിയ വേഗതയിലായിരുന്നു ലാന്‍ഡിംഗ്.
റണ്‍വേ തൊട്ട വിമാനം ബൗണ്‍സ് ചെയ്യുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി മാറുന്നതും വിഡിയോയില്‍ കാണാം.
അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള ആദ്യശ്രമം പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു രണ്ടാം ശ്രമം. വിമാനത്തിനു എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഇന്ധന ടാങ്കുകള്‍ ഉപേക്ഷിക്കാന്‍ പൈലറ്റിനു സാധിച്ചില്ല.വിമാനത്തിലുണ്ടായിരുന്നു 78 യാത്രക്കാരില്‍ 41 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha