പ്രകൃതിയെ ഒപ്പം കൂട്ടി ഡ്രൈവിംഗ്, ബസ് ഡ്രൈവര്‍ കൈയടി നേടുന്നു

ഒരു ബസ് ഡ്രൈവര്‍, തനിക്ക് ചുറ്റുമുള്ളവരോട്, പ്രകൃതിയുടെയും മനോഹരമായ പച്ചപ്പിന്റേയും പ്രാധാന്യം എത്രമാത്രം വലുതാണെന്ന് പറയാന്‍ വളരെ വ്യത്യസ്തമായ ഒരു മാര്‍ഗം സ്വീകരിച്ചിരിക്കയാണ്.
ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഡ്രൈവറായ നാരായണപ്പ എന്നയാളാണ് ബസിനുള്ളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ച് പ്രകൃതി എന്ന വാക്കിന്റെ അര്‍ത്ഥം വാനോളമുയര്‍ത്തുന്നത്.
പ്രകൃതിയുടെ നിലനില്‍പ്പിന്റെ ആവശ്യകത എത്രമാത്രം വലുതാണെന്ന തോന്നല്‍ തന്റെ മനസില്‍ കൂടുകൂട്ടിയപ്പോള്‍ മുതലാണ് താന്‍ ഈ പ്രവൃത്തി ആരംഭിച്ചതെന്ന് നാരായണപ്പ പറയുന്നു.
അദ്ദേഹത്തിനൊപ്പം കഴിഞ്ഞ 4 വര്‍ഷങ്ങളായി എന്നും ബസില്‍ ചെടികളുണ്ട്. ഡ്രൈവിംഗ് സീറ്റിന് സമീപത്തായും യാത്രക്കാര്‍ ഇരിക്കുന്നതിന്റെ സമീപത്തും മറ്റുമാണ് അദ്ദേഹം ചെടിച്ചട്ടികളില്‍ ചെറുതും വലുതുമായ നിരവധി സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നത്.
തനിക്കും ബസില്‍ യാത്ര ചെയ്യുന്നവര്‍ക്കും ശുദ്ധവായുവും നയനമനോഹരമായ ദൃശ്യാനുഭൂതിയും ഈ ചെടികള്‍ സമ്മാനിക്കുന്നുവെന്ന് നാരായണപ്പ പറയുന്നു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മാത്രമല്ല അദ്ദേഹത്തെ പ്രശംസിച്ച് നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha