പാമ്പും മുട്ടകളും നടുറോഡില്‍: വനംവകുപ്പ് രക്ഷകരായി

മൂര്‍ഖന്‍ പാമ്പ് റോഡിനു നടുവില്‍ 14 മുട്ടകളുമായി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമ്പരപ്പുളവാക്കുന്നു.
കര്‍ണാടകയിലെ മധൂര്‍ നഗരത്തിലാണ് സംഭവം. ഈ പാമ്പിനെ സമീപവാസിയായ ഒരു അധ്യാപകന്റെ വീടിനുള്ളിലാണ് കണ്ടെത്തിയത്.
അദ്ദേഹം അറിയിച്ചതനുസരിച്ച് എത്തിയ ഒരു പാമ്പ് പിടുത്തക്കാരന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും പാമ്പ് അവിടെ നിന്നും ഇഴഞ്ഞ് റോഡില്‍ വന്ന് കിടക്കുകയായിരുന്നു.
അവിടെ കിടന്നുകൊണ്ട് അത് മുട്ടകളിടാന്‍ തുടങ്ങി.14 മുട്ടകളാണ് ആ മൂര്‍ഖന്‍ ഇട്ടത്.
തുടര്‍ന്ന് ഇവിടെ എത്തിയ വനംവകുപ്പ് അധികൃതരാണ് പാമ്പിനെ ഇവിടെ നിന്നും കൊണ്ടുപോയത്.
ഈ അധ്യാപകന്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha