കൂച്ചുവിലങ്ങിട്ട കാലുമായി വിരണ്ടോടിയ ആന ചതുപ്പിലെ ചെളിയില്‍ കുടുങ്ങി!

വൈക്കം, ഉദയനാപുരം മുണ്ടുകാട് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആറാട്ട് എതിരേല്‍പ് നടക്കുന്നതിനിടെ ആന ബാല നാരായണന്‍ ഇടഞ്ഞു. പാപ്പാന്‍മാരെയും പ്രദേശവാസിയായ സ്ത്രീയെയും തട്ടി ഇട്ടശേഷം ഓടിയ ആന ചതുപ്പില്‍ വീണു.
പാപ്പാന്‍മാരായ കാഞ്ഞിരപ്പള്ളി സ്വദേശി ജോമോന്‍ (45), പൂഞ്ഞാര്‍ സ്വദേശി അജീഷ് (35), ഉദയനാപുരം മുണ്ടുകാട് ഓമന (57) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കള്‍ രാത്രി 11.30-നാണ് സംഭവം. കൊല്ലം സ്വദേശിയുടെ ആനയെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ആനയുടെ കാല്‍ റോഡിലെ കുഴിയില്‍ അകപ്പെട്ടു. ഇതോടെ ആന വിരണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാപ്പാന്‍മാരെയും സ്ത്രീയെയും തട്ടി ഇട്ട ശേഷം ആന, നേരത്തേ തളച്ച ഭാഗം ലക്ഷ്യമാക്കി ഓടി. ഇതിനിടെ ചതുപ്പില്‍ വീഴുകയായിരുന്നു.
പുറകിലത്തെ കാലില്‍ കൂച്ചുവിലങ്ങ് ഉണ്ടായിരുന്നതിനാല്‍ ആനയ്ക്ക് ചെളിയില്‍ നിന്നു കയറാനായില്ല. കൊല്ലത്തു നിന്ന് ഉടമസ്ഥനും മറ്റും എത്തി ആനയെ അനുനയിപ്പിച്ചു.
നാട്ടുകാരും അഗ്‌നി രക്ഷാ സേനയും മണിക്കൂറുകളോളം ശ്രമിച്ചതിനൊടുവില്‍ തെങ്ങില്‍ വടം കെട്ടിയ ശേഷം ആനയ്ക്ക് ഇട്ടുകൊടുക്കാന്‍ കഴിഞ്ഞു. ഈ വടത്തില്‍ പിടിച്ച് ആന ചതുപ്പില്‍ നിന്ന് കരയ്ക്കു കയറി. വൈക്കം അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ടി. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha