47 വര്‍ഷം പഴക്കമുള്ള ഷൂവിന് ലേലത്തില്‍ ലഭിച്ചത് മൂന്ന് കോടി രൂപ!

ഒരു ജോഡി 1972 മോഡല്‍ റണ്ണിങ് ഷൂ. ചുരുക്കി പ പറഞ്ഞാല്‍ ഒരു 47 വര്‍ഷത്തെ പഴക്കം. അതാണ് ലേല വസ്തു. പക്ഷെ, ഒരു പ്രത്യേകതയുണ്ട്. നൈക്കി എന്ന പാദുകനിര്‍മാണ രംഗത്തെ അതികായര്‍ ആദ്യമായി ഒരുക്കിയ ഷൂകളില്‍ ഒന്നാണിത്. നൈക്കിയുടെ സ്ഥാപകരില്‍ ഒരാളായ ബില്‍ ബവര്‍മന്‍ കൈകൊണ്ട് നിര്‍മിച്ചതാണിത്.
അതുകൊണ്ടുതന്നെ സ്വന്തമാക്കാന്‍ ' മരണ ലേലം വിളി' തന്നെയായിരുന്നു നടന്നത്. ഒടുവില്‍ ലേലം ഉറപ്പിച്ചു. 4,37500 ഡോളറിന്. ലോകത്ത് ഏറ്റവും ഉയര്‍ന്ന ലേലത്തുക ലഭിക്കുന്ന ഷൂസ് എന്ന റെക്കോര്‍ഡും എഴുതിച്ചേര്‍ത്തു. കനേഡിയന്‍ സംരംഭകനും വന്‍ കാര്‍ ശേഖരത്തിന്റെ ഉടമയുമായ മൈല്‍സ് നദാലാണ് ഷൂസിന് പൊന്നുംവില നല്‍കിയത്. .
ഇതിന് മുമ്പ് ഒരു ജോഡി ഷൂസിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ലേലത്തുക 2017-ല്‍ ലഭിച്ച 1,90,373 ഡോളറാണ്. അന്ന് ലേലത്തില്‍ വച്ചത് 1984 ഒളിംപിക്‌സ് ബാസ്‌കറ്റ് ബോള്‍ ഫൈനലില്‍ മൈക്കല്‍ ജോര്‍ദാന്‍ എന്ന വിഖ്യാത താരം അണിഞ്ഞ ഷൂസായിരുന്നു.
https://www.facebook.com/Malayalivartha