പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തനിയെ ഓടിത്തുടങ്ങിയപ്പോള്‍ രക്ഷകനായത് മറ്റൊരു ടാക്‌സി ഡ്രൈവര്‍!

കാറില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങിയതിനു ശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഡ്രൈവറില്ലാതെ തനിയെ ഓടി. ചൈനയിലാണ് സംഭവം. അകത്തുണ്ടായിരുന്ന യാത്രക്കാരെ അത്ഭുതകരമായി രക്ഷപെടുത്തിയത് അടുത്തുണ്ടായിരുന്ന മറ്റൊരു ടാക്‌സി ഡ്രൈവറാണ്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലു യാത്രക്കാരുമായാണ് കാര്‍ ഓടിയത്. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ പുറത്തിറങ്ങുന്നതും പിന്നാലെ കാര്‍ ഉരുണ്ടു നീങ്ങുന്നതും വീഡിയോയില്‍ കാണാം. ക്രമേണ സ്പീഡ് കൂടിവരികയും ചെയ്തു.
യാത്രക്കാരിലൊരാള്‍ വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടിയതിനു ശേഷം സഹായത്തിനായി നിലവിളിക്കുന്നതും വിഡിയോയില്‍ കാണാം. ടാക്‌സി ഡ്രൈവര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നെന്നും അതിന് തകരാര്‍ സംഭവിച്ചതാണ് സംഭവത്തിന് കാരണമെന്നുമാണ് ഡ്രൈവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha