പ്ലേറ്റില്‍, തീന്‍ മേശയിലെത്തിയ ചിക്കന്‍ ഒരൊറ്റച്ചാട്ടം!

ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്ന ഒരു വിഡിയോയില്‍, തീന്‍ മേശയിലെത്തിയ പ്ലേറ്റില്‍ വച്ചിരിക്കുന്ന വിഭവത്തില്‍ നിന്നും ചിക്കന്‍ കഷണം പുറത്തേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്.
ഫ്‌ലോറിഡ സ്വദേശിയായ റൈ ഫിലിപ്‌സ് എന്നയാള്‍ രണ്ട് ആഴ്ച മുമ്പ് പങ്കുവച്ച വിഡിയോ ആണിത്. റെസ്റ്റോറന്റിലെ മേശപ്പുറത്ത് നിരവധി ഭക്ഷ്യ വസ്തുക്കള്‍ നിരത്തിയിരിക്കുന്നു. അതില്‍ വേവിക്കാത്ത ചിക്കന്‍ കഷ്ണങ്ങളുള്‍പ്പെടുന്ന വിഭവവും ഉണ്ടായിരുന്നു. ഈ വിഭവം വിളമ്പിയ ഉടന്‍ തന്നെ പ്ലേറ്റിലുണ്ടായിരുന്ന ഒരു ചിക്കന്‍ കഷണം വലിഞ്ഞ് മുന്നോട്ട് നീങ്ങുകയും കുതിച്ച് തറയിലേക്ക് വീഴുകയും ചെയ്തു.
മേശയ്ക്ക് ചുറ്റുമിരുന്നവര്‍ ഇതു കണ്ട് പേടിച്ച് നിലവിളിക്കുന്നതും വിഡിയോയില്‍ കാണാം. റൈ ഫിലിപ്‌സ് മറ്റൊരു ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നുകൂടി ഈ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് എവിടെയാണ് സ്ഥലം എന്ന് വ്യക്തമാക്കിയിട്ടില്ല. വിഭവത്തിനൊപ്പം ചോപ്സ്റ്റിക്കുകള്‍ കാണാം. ഈ വിഡിയോ കണ്ടവര്‍ നിരവധി അഭിപ്രായങ്ങളുമായി രംഗത്തെത്തി.
അതിലൊരാള്‍ പറയുന്നത് മാംസം ഒട്ടും പഴക്കമില്ലാത്തതായതിനാല്‍ അതില്‍ പുരട്ടിയിരിക്കുന്ന ഉപ്പ് അതിന്റെ പേശികളെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും അത് കാരണമാണ് പ്ലേറ്റില്‍ നിന്നും താഴേക്ക് പതിച്ചതെന്നുമാണ്. എന്തായാലും അല്‍പം അമ്പരപ്പോടെയാണ് എല്ലാവരും വിഡിയോ കാണുന്നത്.
https://www.facebook.com/Malayalivartha