കര്‍ണാടകയിലെ ബാനര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്ക് കടുവക്കുഞ്ഞിന് പേരിട്ടു: 'ഹിമ ദാസ്'

കര്‍ണാടകയിലെ ബാനര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്ക് ആറുമാസം മാത്രം പ്രായമുള്ള കടുവക്കുഞ്ഞിന് ഹിമ ദാസ് എന്നു പേരിട്ടു.
ഇന്ത്യയുടെ അഭിമാനകായിക താരത്തിന്റെ പേര് കടുവക്കുഞ്ഞിന് സമ്മാനിച്ചത് ഹിമയുടെ നേട്ടങ്ങളെ
ആദരിക്കാനാണ്. 20 ദിവസത്തിനിടെ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടിയ ഹിമ ദാസ് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ക്കിന്റെ ആദരം.
റോയല്‍ ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്നതാണ് ഈ കടുവക്കുഞ്ഞ്. ലോക കടുവാ ദിനത്തിന്റെ ഭാഗമായി മൃഗശാലയുടെ പരിപാടികള്‍ പ്രഖ്യാപിക്കവെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വനശ്രീ വിപിന്‍ സിങ്ങാണ് ഈ വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha