ഒരു മൂട് കപ്പയില്‍ നിന്നും 15 കിലോ തൂക്കമുള്ള ഒരു കിഴങ്ങ്!

ഒരു മൂട് കപ്പയിലെ ഒരു കൊള്ളിക്കിഴങ്ങിന്റെ മാത്രം തൂക്കം 15 കിലോ. ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്‌കൂളിനു സമീപം ചാലിശേരി ബെനഡിക്ടിന്റെ മകന്‍ സാജന്റെ വീട്ടുപറമ്പില്‍ നിന്നാണ് ഈ ഭീമന്‍ കിഴങ്ങ് ലഭിച്ചത്. പറമ്പില്‍ ആകെ നട്ടത് ഒരു കൊള്ളിത്തണ്ട് മാത്രം. അതും പറമ്പില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കൊള്ളിയുടെ തണ്ട് ഒടിച്ചു കുത്തിയത്.
ആട്ടിന്‍ കാഷ്ഠവും വെണ്ണീറും വീട്ടിലുണ്ടാക്കിയ കംപോസ്റ്റ് വളവും കടയ്ക്കിലിട്ടു. ഇപ്പോള്‍ ഒമ്പതു മാസം. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് പറിച്ച് പഞ്ചായത്തില്‍ പ്രദര്‍ശനത്തിന് നല്‍കാമെന്നാണ് സാജന്‍ തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കുടുംബസമേതം ചെട്ടിക്കാട് സെന്റ് ആന്റണീസ് പള്ളിയില്‍ പോയി വന്നപ്പോഴേക്കും പറമ്പ് വൃത്തിയാക്കിയ തമിഴ് തൊഴിലാളികള്‍ കൊള്ളിത്തണ്ട് ഭൂമി നിരപ്പിനോട് ചേര്‍ന്ന് വെട്ടിമുറിച്ച് കളഞ്ഞിരുന്നു. ഇതുകണ്ട് അല്‍്പം വിഷമം തോന്നിയ സാജന്‍ കപ്പ പറിച്ചപ്പോഴാണ് വലിപ്പമുള്ള കപ്പക്കിഴങ്ങ് കിട്ടിയത്. കടയില്‍ കൊണ്ടുപോയി തൂക്കം നോക്കിയപ്പോള്‍ 15 കിലോ. കടക്കാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി.
ഇന്റര്‍നെറ്റിലൂടെ കൃഷിരീതികള്‍ മനസിലാക്കുന്ന സാജന്റെ പ്രധാന കൃഷികള്‍ ജാതിയും കുരുമുളകുമാണ്. ഇടവിളയായി കുറച്ച് പഴവര്‍ഗങ്ങളും. അതിനിടയില്‍ നട്ട ഒരു കൊള്ളിത്തണ്ടിന്റെ ഫലം സാജനും കൗതുകമായി.
https://www.facebook.com/Malayalivartha