മൂന്നരലക്ഷത്തിന്റെ പിറന്നാള്‍ മധുരവുമായി പ്രിയങ്കയുടെ ജന്മദിനം!

കുടുംബാംഗങ്ങള്‍ക്കൊപ്പം അമേരിക്കയിലെ മിയാമിയില്‍ വച്ച് പ്രിയങ്ക ജന്മദിനം ആഘോഷിച്ചത്,ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
പ്രിയങ്ക ചോപ്രയുടെ പിറന്നാള്‍ കേക്കിന് ഭര്‍ത്താവ് നിക്ക് ചെലവഴിച്ചത് മൂന്നരലക്ഷം രൂപയാണ്.
ആഘോഷം പൊടിപൊടിക്കാന്‍ പ്രത്യേകം തയാറാക്കിയ കേക്കിന്റെ വിലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ചോക്ലേറ്റ്, വാനില, ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വര്‍ണം എന്നിവയാണ് കേക്ക് നിര്‍മിക്കുവാന്‍ ഉപയോഗിച്ചത്. ഏകദേശം 24 മണിക്കൂര്‍ നേരം കൊണ്ടാണ് ഇത് ഉണ്ടാക്കിയത്.
കേക്ക് ഡിസൈന്‍ ചെയ്ത ആര്‍ട്ടിസ്റ്റുകള്‍ ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കേക്കിനെക്കുറിച്ച് സംസാരിച്ചത്.
പ്രിയങ്ക ധരിച്ച ചുവന്ന ഗൗണിനോട് ചേരുന്ന രീതിയില്‍ വേണം കേക്ക് എന്നതായിരുന്നു നിക്കിന്റെ പ്രധാന ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha