ഇന്ത്യ-പാക് സ്വവര്‍ഗ പ്രണയകഥയിലെ പ്രണയിനികളുടെ വൈറല്‍ ഫോട്ടോഷൂട്ട്

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത് ഇന്ത്യ-പാക്കിസ്ഥാന്‍ എന്നീ രാജ്യക്കാരായ സ്വവര്‍ഗദമ്പതികളുടെ അമേരിക്കയിലെ ഫോട്ടോഷൂട്ട് ആണ്.
ഇന്ത്യയില്‍നിന്നുള്ള അഞ്ജലി ചക്ര, പാക്കിസ്ഥാന്‍ സ്വദേശിനിയായ ആര്‍ട്ടിസ്റ്റ് സുന്ദാസ് മാലിക് എന്നീ യുവതികളാണ് മഴച്ചാറ്റലില്‍ കുടയ്ക്കടിയില്‍ ചിത്രത്തിനു പോസ് ചെയ്തിരിക്കുന്നത്.
ഇരുവരും ന്യൂയോര്‍ക്കിലാണു താമസം. തിങ്കളാഴ്ചയാണ് ട്വിറ്ററില്‍ ഇവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് പൊട്ടിച്ചിരിച്ചും ചുംബിച്ചും ഇവര്‍ ചിത്രങ്ങള്‍ പകര്‍ത്തി.
'ഒരു ന്യൂയോര്‍ക്ക് ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെയാണ്, ഇവരുടെ ചിത്രങ്ങളെടുത്ത ഫൊട്ടോഗ്രാഫര്‍ അവ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആയിരക്കണക്കിനു പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha