വീടിനകത്തേക്ക് ഒളിഞ്ഞുനോട്ടം പതിവാക്കിയ ആളെ ദമ്പതികള്‍ ക്യാമറവച്ച് കുടുക്കി

രാത്രിയില്‍ വീടിനകത്തേക്ക് ഒളിഞ്ഞുനോട്ടം പതിവാക്കിയ ചുമട്ടുതൊഴിലാളി ഒടുവില്‍ വീട്ടുകാര്‍ സ്ഥാപിച്ച സി സി ടിവി ക്യാമറയില്‍ കുടുങ്ങി. ഇതോടെ ദൃശ്യങ്ങള്‍ സഹിതം ദമ്പതികള്‍ പൊലീസിന് പരാതി നല്‍കി.
അധ്യാപക ദമ്പതിമാര്‍ നല്‍കിയ പരാതിയില്‍ മയ്യില്‍ എസ്‌ഐ വി.ആര്‍. വിനീഷ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വീട്ടില്‍ ഒളിഞ്ഞുനോക്കിയെന്നും സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നുമാണ് കേസ്.
സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. രാത്രിയില്‍ ആരോ വീടിനു പരിസരത്ത് വരുന്നതായി മനസ്സിലാക്കിയ വീട്ടുകാര്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതോടെയാണ് തെളിവ് സഹിതം പ്രതി ക്യാമറയില്‍ കുടുങ്ങിയത്.
https://www.facebook.com/Malayalivartha