ഒടുവില്‍ ഹുസൈന്റെ സ്മോക്കി വീട്ടില്‍ തിരിച്ചെത്തി!

പെരിന്തല്‍മണ്ണ നാലകത്ത് ഹുസൈന്റെ കാണാതായ ആഫ്രിക്കന്‍ ഗ്രേ തത്ത കുടുംബത്തെ ദിവസങ്ങളോളം വേദനയിലാഴ്ത്തിയ ശേഷം ഒടുവില്‍ തിരിച്ചെത്തി. സ്മോക്കി എന്ന ഗ്രേ നിറത്തിലുള്ള തത്ത പല കൈമറിഞ്ഞാണ് ഒടുവില്‍ വീട്ടുകാരുടെ സ്നേഹത്തിലേക്കു തിരിച്ചെത്തിയത്. കാണാതായ തത്തയ്ക്കു വേണ്ടി പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കുകയും സമീപപ്രദേശങ്ങളിലെല്ലാം അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും വിവരമൊന്നും ലഭിക്കാതെ കഴിയുകയായിരുന്നു ഹുസൈനും കുടുംബവും.
തത്തയെ അന്വേഷിച്ച് ദിവസങ്ങളായി അലയുന്ന ഹുസൈനെ കുറിച്ച് കഴിഞ്ഞ ദിവസം പത്രത്തില്‍ വാര്‍ത്ത നല്‍കിയതാണ് തത്തയെ കണ്ടെത്താന്‍ സഹായകമായത്. മൂന്നു വര്‍ഷം മുന്‍പ് ഹുസൈന്‍ കോയമ്പത്തൂരില്‍നിന്നു വാങ്ങിയ സ്മോക്കിയെ കഴിഞ്ഞദിവസം കൂടുതുറന്ന് ശുശ്രൂഷിക്കുന്നതിനിടെയാണ് കാണാതായത്.
പുറത്തേക്കു പറന്ന തത്തയെ അടുത്ത കെട്ടിടത്തിനു മുകളില്‍വച്ച് കാക്കക്കൂട്ടം ആക്രമിക്കുന്നതു കണ്ട ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ രക്ഷിച്ച് കൊണ്ടുപോവുകയായിരുന്നു. ഇവര്‍ തത്തയെ സംരക്ഷിച്ച് മറ്റൊരു തമിഴ്‌നാട് സ്വദേശിക്കു വിറ്റു. ഇയാളില്‍നിന്ന് ഇതൊന്നുമറിയാതെ ചീരട്ടമണ്ണ സ്വദേശി രാജേഷ് തത്തയെ വാങ്ങി.
പത്രവാര്‍ത്ത കണ്ട രാജേഷ് സുഹൃത്ത് രാമദാസ് വഴി ഹുസൈനെ തേടിയെത്തുകയായിരുന്നു. കണ്ടയുടനെ വീട്ടുകാരെ തിരിച്ചറിഞ്ഞ തത്തയുടെ സ്നേഹപ്രകടനം കണ്ടുനിന്നവരുടെ പോലും കണ്ണുനിറച്ചു.
https://www.facebook.com/Malayalivartha