526 പല്ലുകള്‍, ഏഴ് വയസുകാരന്റെ വായക്കുള്ളില്‍ ഉണ്ടായിരുന്നത്...!

തമിഴ്നാട് സ്വദേശിയായ ഏഴ് വയസുകാരന്‍ രവീന്ദ്രനാഥിന്റെ വായയില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 567 പല്ലുകള്‍! വലത്തെ കവിള്‍ അസാധാരണമായി വീര്‍ത്തിരിക്കുന്നതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയുമായി സവിത ഡെന്റല്‍ ആശുപത്രിയിലെത്തിയത്.
പല്ലിന് കേട് വന്നതായിരിക്കുമെന്നാണ് ഇവര്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് നൂറുകണക്കിന് പല്ലുകള്‍ കുട്ടിയുടെ വായയിലുണ്ടെന്ന് കണ്ടെത്തിയത്.
പല്ലുകളിലേറെയും ഉണ്ടായിരുന്നത് താടിയെല്ലിനോട് ചേര്‍ന്നായിരുന്നു. ശസ്ത്രക്രിയ നടത്തിയാണ് കുട്ടിക്ക് ആവശ്യമായ 21 പല്ലുകള്‍ മാത്രം നിലനിര്‍ത്തി ബാക്കി പല്ലുകള്‍ നീക്കം ചെയ്തത്.
ശസ്ത്രക്രിയയുടെ ആവശ്യത്തെപ്പറ്റി ആദ്യം മാതാപിതാക്കളെ പറഞ്ഞു മനസിലാക്കി. പക്ഷെ ഡോക്ടര്‍മാരും പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥികളും ഏറെ പണിപ്പെട്ടാണ് കുട്ടിയെ ശസ്ത്രക്രിയ ചെയ്യാന്‍ സമ്മതിപ്പിച്ചത്. കുട്ടി സമ്മതിക്കാത്തത് കൊണ്ടാണ് ശസ്ത്രക്രിയ ഇത്രയും നാള്‍ നീണ്ടുപോയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഏകദേശം അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് ശസ്ത്രക്രിയ പൂര്‍ണമായത്. ഇത്രയും പല്ലുകളുണ്ടാകാന്‍ കാരണമെന്താണെന്ന് ഇതുവരെയും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ല. എന്നാല്‍ മൊബൈല്‍ ടവറുകളുടെ റേഡിയേഷനും ജനിതക പ്രശ്‌നങ്ങളും ഇതിന് കാരണമായേക്കാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രവീന്ദ്രനാഥിന് തികച്ചും സൗജന്യമായാണ് ചികിത്സ നല്‍കിയതെന്ന് ആശുപത്രിയുടെ സ്ഥാപക ചെയര്‍മാന്‍ എന്‍.എം. വീരയ്യന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha