ഹോങ്കോങ്ങില്‍ നിന്ന് അമേരിക്കയിലെത്താന്‍ പോസ്റ്റ്കാര്‍ഡിന് വേണ്ടിവന്നത് 26 വര്‍ഷം !

യുഎസിലെ ഇല്ലിനോയിസുകാരിയായ കിം ഡ്രാപ്പറിന് ഏതാനും ദിവസം മുമ്പ് തപാലില്‍ ഒരു പോസ്റ്റ് കാര്‍ഡ് കിട്ടി.പക്ഷേ അതില്‍ ഉണ്ടായിരുന്നത് കിം ഡ്രാപ്പറിന്റെ പേരായിരുന്നില്ല. പക്ഷേ മേല്‍ വിലാസം കിമ്മിന്റെ വീടിന്റേത് തന്നെ ആയിരുന്നു.
മസ്‌റൂര്‍ കിസില്‍ബാഷ് എന്നൊരാളാണ് കാര്‍ഡ് അയച്ചിരിക്കുന്നത്. അതും 1993-ല്‍ ഹോങ്കോംഗില്‍ നിന്നും! ആ പോസ്റ്റ് കാര്‍ഡെത്താന്‍ 26 വര്‍ഷമെടുത്തു. കിസില്‍ബാഷിന്റെ കുടുംബം സ്പ്രിംഗഫീല്‍ഡിലാണ് താമസിച്ചിരുന്നത്. ജോലി ആവശ്യവുമായി കിസില്‍ബാഷ് ഹോങ്കോങ്ങിലായിരുന്നു. ഇപ്പോള്‍ ആ വിലാസത്തില്‍ കിമ്മാണ് താമസിക്കുന്നത്.
ലീന ആന്‍ഡ് മുഹമ്മദ് ആലി കിസില്‍ബാഷ് എന്നാണ് പോസ്റ്റ് കാര്‍ഡ് കൈപ്പറ്റേണ്ട ആളുടെ അഡ്രസായി രേഖപ്പെടുത്തിയിരിക്കുന്നത്.' വൈകാതെ കാണാം, നിങ്ങളുടെ ഡാഡി' എന്നാണ് പോസ്റ്റ് കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. പോസ്റ്റ്കാര്‍ഡ് കിട്ടിയതോടെ കിം വിലാസക്കാരനെ എങ്ങനെയും കണ്ടുപിടിക്കാന്‍ തീരുമാനിച്ചു.
സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഏറെ പരിശ്രമത്തിനൊടുവിലാണ് കിസില്‍ബാഷിനെയും മുഹമ്മദിനെയും കണ്ടെത്തിയത്. യുഎസിലെ തന്നെ ഷിക്കാഗോയിലാണ് ഇപ്പോള്‍ മുഹമ്മദ് താമസിക്കുന്നത്. ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് സൗകര്യത്തിനുമെല്ലാം വലിയ ചെലവായിരുന്ന അക്കാലത്ത് പോസ്റ്റ് കാര്‍ഡ് മാത്രമാണ് ഏക ആശ്രയമെന്ന് കിസില്‍ബാഷ് പറയുന്നു.
പതിവായി വീട്ടിലേക്ക് പോസ്റ്റ് കാര്‍ഡ് അയയ്ക്കാറുണ്ടായിരുന്നത്രേ. കിസില്‍ബാഷ് അയച്ച ഹോങ്കോങ്ങിലെ മത്സ്യബോട്ടുകളുടെ ചിത്രമുള്ള പോസ്റ്റ് കാര്‍ഡാണ് കിമ്മിന് ലഭിച്ചത്. ഹോങ്കോങ്ങില്‍നിന്ന് കാര്‍ഡ് വരാന്‍ താമസിച്ചതാവാം ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് യുഎസ് പോസ്റ്റല്‍ സര്‍വീസിന്റെ വിശദീകരണം. ഇനി നേരിട്ട് പോസ്റ്റ് കാര്‍ഡ് മുഹമ്മദിനെ ഏല്‍പിക്കാനാണ് കിമ്മിന്റെ തീരുമാനം.
https://www.facebook.com/Malayalivartha