50,000 രൂപ വിലയുള്ള മനോഹരി!

ഗോഹട്ടി തേയില ലേലകേന്ദ്രത്തില്‍ (ജിടിഎസി) ഒരു കിലോ തേയിലപ്പൊടി വിറ്റു പോയത് 50,000 രൂപയ്ക്ക്. ദിബ്രുഗഡിലെ മനോഹരി ടീ എസ്റ്റേറ്റില്‍നിന്നുള്ള പരമ്പരാഗത തേയിലയിനത്തില്‍നിന്നുള്ള മനോഹരി ഗോള്‍ഡ് ടീ ആണ് റിക്കാര്‍ഡ് വിലയില്‍ വിറ്റുപോയത്. ഇത്രയധികം വിലയ്ക്ക് തേയിലപ്പൊടി വിറ്റുപോകുന്നത് ഇതാദ്യമായാണെന്ന് ഗോഹട്ടി ടീ ഓക്ഷന്‍-ബയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ദിനേഷ് ബിയാനി അഭിപ്രായപ്പെട്ടു.
ഗോഹട്ടിയില്‍നിന്നുള്ള സൗരഭ് ടീ ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കിലോഗ്രാമിന് 50,000 രൂപ വിലയ്ക്ക് തേയിലപ്പൊടി വാങ്ങിയത്. കമ്പനി രണ്ടു കിലോഗ്രാം വാങ്ങുകയും ചെയ്തു. ഉന്നത ഗുണനിലവാരമുള്ള തേയില ഉത്പാദിപ്പിക്കാനും അത് മികച്ച വിലയ്ക്ക് വില്ക്കാനുമുള്ള അവസരമാണ് ജി ടി എ സി ഒരുക്കുന്നത്.
പി-126 ഇനം തേയിലച്ചെടിയുടെ കൊളുന്തുകള്‍ മേയ്-ജൂണ്‍ സീസണില്‍ അതിരാവിലെ കൈകൊണ്ടു നുള്ളിയെടുത്ത് പ്രത്യേകം തയാറാക്കിയെടുക്കുന്നതാണ് മനോഹരി ഗോള്‍ഡ് ടീ എന്ന് മനോഹരി ടീ എസ്റ്റേറ്റ് ഉടമ രാജന്‍ ലോഹിയ അവകാശപ്പെട്ടു. ഈ തേയിലകൊണ്ട് ഉണ്ടാക്കുന്ന ചായയ്ക്ക് സ്വര്‍ണനിറമാണെന്നുള്ളതാണ് പ്രധാന പ്രത്യേകത.
ഈ വര്‍ഷം കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാല്‍ അഞ്ചു കിലോഗ്രാം മാത്രമേ ലഭിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഇനം തേയില കഴിഞ്ഞ വര്‍ഷം ലേലംകൊണ്ടത് 39,001 രൂപയ്ക്കാണ്.
https://www.facebook.com/Malayalivartha