പരിക്കേറ്റ് കിടന്നിരുന്ന പുള്ളിപ്പുലിയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് സംഭവിച്ചത്...
പശ്ചിമബംഗാളിലെ അലിപുര്‍ദുറില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ് കിടക്കുകയായിരുന്ന പുള്ളിപുലിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ആളെയാണ് പുലി അക്രമിച്ചത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
പരിക്കേറ്റ പുലിയെ കാണാന്‍ നിരവധിപേര്‍ എത്തിയിരുന്നു.
എല്ലാവരും ചിത്രമെടുക്കലും മറ്റുമായി ചുറ്റുപാട് ബഹളമയമായതോടെയാണ് പുലി പ്രകോപിതനായി ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha