കാട്ടിലേക്കെത്താന്‍ മതില് ചാടുന്ന ആനകളുടെ ദൃശ്യം!
കര്‍ണാടകയില്‍ നിന്നും ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന് ഷെയര്‍ ചെയ്ത വിഡിയോ കൗതുകമുയര്‍ത്തുന്നു. കാട്ടിലേക്കു തിരികെ പോകാനായി മതില് ചാടാന്‍ ശ്രമിക്കുന്ന ആനക്കൂട്ടത്തിന്റെ വീഡിയോയാണ് അദ്ദേഹം ഷെയര്‍ ചെയ്തത്.
''ആന മതില് ചാടുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പക്ഷേ ഒരു വഴിയും ഇല്ലാതാകുമ്പോള്‍ അങ്ങനെ ചെയ്യേണ്ടിവരും. ഹൊസൂരില്‍ നിന്നുള്ള ഈ പഴയ വിഡിയോ നിങ്ങളെ അത് മനസിലാക്കിത്തരും'', എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഷെയര്‍ ചെയ്തത്.
കുട്ടിയാനയെ വലിയ ആനകളിലൊരാള് മതില് ചാടാന്‍ സഹായിക്കുന്നതും വിഡിയോയില്‍ കാണാം. മനുഷ്യന് തന്നെയാണ് ഇവരുടെ നിസഹായാവസ്ഥക്ക് ഉത്തരവാദി എന്ന് വിഡിയോക്കു താഴെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha