മാവേലി ഡ്രൈവിംഗ് സീറ്റില്‍, യാത്രക്കാര്‍ക്ക് അമ്പരപ്പും ചിരിയും!
എരുമേലി- മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫായിസ് മോന് (പറക്കവെട്ടി) ബസില്‍ തിരുവോണനാളില്‍ കയറിയ യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നു.
ഡ്രൈവര്‍ സീറ്റില്‍ സാക്ഷാല്‍ മാവേലിത്തമ്പുരാന്. കിരീടവും കുടവയറുമൊക്കെയായി ചിരിച്ചു വളയം പിടിക്കുന്ന മാവേലി വഴിയരികിലുള്ളവരെ കൈവീശി ആശംസകള്‍ നേരുന്നു.
സൂക്ഷിച്ചു നോക്കിയപ്പോളാണ് സംഗതി പിടികിട്ടിയത്. പതിവ് ഡ്രൈവര്‍ തന്നെയാണ് കക്ഷി.
തിരുവോണനാളില്‍ യാത്രക്കാര്‍ക്ക് ഓണാശംസകള്‍ അറിയിക്കാന്‍ ബസ് ജീവനക്കാര്‍ ഡ്രൈവറെ മാവേലിയാക്കിയാണ് സര്‍വീസ് നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha