റോളര്‍ കോസ്റ്ററില്‍ വച്ച് തലയ്ക്കു മുകളില്‍ പറന്നെത്തിയ ഫോണ്‍, സഞ്ചാരി സാഹസികമായി കൈപ്പിടിയിലൊതുക്കി!
സ്പെയിനിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കില്‍ റോളര്‍കോസ്റ്ററിലിരുന്ന് സവാരി ചെയ്യുന്നതിനിടെ അന്തരീക്ഷത്തിലൂടെ പറന്ന് വന്ന ഒരു ഫോണ്‍ യാത്രികന് കൈപ്പിടിയിലൊതുക്കി.
സാമുവല്‍ കെംപ് എന്നാണ് ഈ യുവാവിന്റെ പേര്. റോളര്‍ കോസ്റ്ററിലിരുന്ന് മലക്കം മറിഞ്ഞ് പായുന്നതിനിടെ റോളര്‍ കോസ്റ്ററിലിരുന്ന ഒരാളുടെ മൊബൈല്‍ തെറിച്ച് പോവുകയായിരുന്നു.
തന്റെ തലയ്ക്ക് മുകളില്‍ ഫോണ്‍ കണ്ട സാമുവല്‍ ഞൊടിയിടയില്‍ അത് കൈപ്പിയിടിലൊതുക്കുകയായിരുന്നു. തന്റെ കൈവശം ഫോണ്‍ ഉണ്ടെന്ന് ഫോണ്‍ നഷ്ടപ്പെട്ടയാളോട് പറയുകയും ചെയ്തു.
ഫോണ്‍ സൂരക്ഷിതമായി കൈയില്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ അദ്ദേഹം പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. റോളര്‍ കോസ്റ്ററിലുണ്ടായിരുന്ന ഡാഷ്ബോര്‍ഡ് കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഫിസ്റ്റ്ബാളിംഗ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ പ്രതിനിധീകരിച്ച് മത്സരിച്ചയാളാണ് സാമുവല്‍.
https://www.facebook.com/Malayalivartha